Sleeping Pexels
Health

ഉറക്കത്തിനിടെയുള്ള ചിരി; സ്വപ്നം കാണുന്നതു കൊണ്ട് മാത്രമല്ല

ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്നതും ചിരിക്കുന്നതും ചില സന്ദര്‍ഭങ്ങളില്‍ പാരസോമ്നിയയുടെ ബന്ധപ്പെട്ടിരിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

റക്കത്തിൽ ചിലർ ഉച്ചത്തില്‍ ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? സ്വപ്നവുമായി ബന്ധിപ്പിച്ചാണ് പലപ്പോഴും നമ്മൾ ഇക്കാര്യങ്ങൾ വിശദീകരിക്കുക. ഉറക്കത്തിനിടെയുള്ള ചിരി പൊതുവെ നിരുപദ്രവകരമാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഉറക്കവൈകല്യങ്ങളോ നാഡീവ്യവസ്ഥയുടെ തകരാറു മൂലമോ ആളുകള്‍ ഇത്തരത്തില്‍ ഉറക്കത്തില്‍ ചിരിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഉറക്കത്തിൽ ആളുകൾ ചിരിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍

സ്വപ്നങ്ങൾ

സ്ലീപ്പ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍, ഇത്തരത്തില്‍ ആളുകള്‍ ചിരിക്കുന്നത് ഉറക്കത്തിന്‍റെ ദ്രുത നേത്ര ചലന (ആര്‍ഇഎം) ഘട്ടത്തിലാണ്. ഈ സമയത്താണ് നമ്മള്‍ സ്വപ്നങ്ങള്‍ കാണുന്നത്. സന്തോഷിപ്പിക്കുന്ന അല്ലെങ്കില്‍ നര്‍മം നിറഞ്ഞ ചില സ്വപ്നാനുഭവത്തിന്‍റെ ഭാഗമായി തലച്ചോര്‍ ചിരിയെ പ്രോത്സാഹിപ്പിക്കുന്നതാകാം. ഈ ഘട്ടത്തില്‍ മികച്ച രീതിയില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം നടക്കുന്നു. അതുകൊണ്ട് തന്നെ വൈകാരിക പ്രതികരണങ്ങള്‍ തലച്ചോര്‍ ഉണ്ടാക്കാം. അതിനാൽ ചിരി ശാരീരികമായി പ്രകടമാകാൻ കഴിയും.

പാരസോമ്നിയ

ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്നതും ചിരിക്കുന്നതും ചില സന്ദര്‍ഭങ്ങളില്‍ പാരസോമ്നിയയുടെ ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരുതരം ഉറക്ക തകരാറാണ്. പെരുമാറ്റ വൈകല്യങ്ങള്‍ കാരണം ആര്‍ഇഎം ഉറക്കത്തില്‍ ശരീരം തളര്‍ന്നു പോകുന്നു. ഇത് പുഞ്ചിരി, ഉച്ചത്തിലുള്ള ചിരി പോലുള്ള ശാരീരിക പ്രതികരണങ്ങളിലേക്ക് നയിക്കുന്നു.

നാഡീസംബന്ധമായ അവസ്ഥകൾ

ഉറക്കത്തിൽ ചിരിക്കുന്നത് അല്ലെങ്കില്‍ ഹിപ്നോജിലിയോ ചിലപ്പോള്‍ നാഡീസംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ദി കനേഡിയൻ ജേണൽ ഓഫ് ന്യൂറോളജിക്കൽ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, മസ്തിഷ്ക ക്ഷതം തുടങ്ങിയ വിപുലമായ നാഡീസംബന്ധമായ രോഗങ്ങൾ ഉറക്കത്തിൽ അനിയന്ത്രിതമായ ചിരിക്ക് കാരണമായേക്കാം. പതിവായ ഇത്തരം പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.

ജെലാസ്റ്റിക് അപസ്മാരം

ചിരി നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ ഒരു തരം അപസ്മാര ലക്ഷണമാണ്. ജെലാസ്റ്റിക് അപസ്മാരം എന്നാണ് ഇതിന് പറയുന്നത്. അത്തരം അപസ്മാരങ്ങൾ ഉറക്കത്തിനിടെ പലപ്പോഴും ഹൈപ്പോതലാമസ് അല്ലെങ്കിൽ ടെമ്പറൽ ലോബിൽ ഉണ്ടാവുന്നു. ഇത് ചിലപ്പോള്‍ സ്വപ്നവുമായി ബന്ധപ്പെട്ട ചിരിയുമായി ആശയക്കുഴപ്പത്തിലാകാറുണ്ട്.

വൈകാരിക സമ്മർദം അല്ലെങ്കിൽ മാനസികാരോഗ്യ അവസ്ഥകൾ

സമ്മര്‍ദം കാരണവും ആളുകള്‍ ഉറക്കത്തില്‍ ചിരിക്കാം. വിട്ടുമാറാത്ത സമ്മർദം, ഉത്കണ്ഠ അല്ലെങ്കിൽ മാനസികാവസ്ഥയിലെ തകരാറുകൾ എന്നിവയും ഉറക്ക രീതികളെ ബാധിച്ചേക്കാം.

കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുന്നത് എന്തുകൊണ്ട്?

കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിക്കുന്നത് സാധാരണമാണ്. ആദ്യകാല നാഡീ വികാസത്തിന്‍റെ ലക്ഷണമാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് തലച്ചോറിന്‍റെ സാധാരണ വികാസവുമായും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നേച്ചർ ആൻഡ് സയൻസ് ഓഫ് സ്ലീപ്പിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കുഞ്ഞുങ്ങള്‍ പെട്ടെന്ന് ഉറക്കത്തിന്റെ ആര്‍ഇഎം ഘട്ടത്തിലേക്ക് പോകുന്നു. അവിടെ അവര്‍ സജീവമായ സ്വപ്നങ്ങള്‍ കാണുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. കൂടാതെ കുട്ടികളുടെ ഇന്ദ്രിയാനുഭവങ്ങളും വികാരങ്ങളും ഈ ഘട്ടത്തില്‍ പ്രോസസ്സ് ചെയ്യുന്നു.

എന്നാല്‍ അപൂർവ സന്ദർഭങ്ങളിൽ കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുന്നത് അപസ്മാരം മൂലമോ നാഡീസംബന്ധമായ പ്രശ്‌നങ്ങൾ മൂലമോ ആകാനുള്ള സാധ്യതയുണ്ട്. ചിരിയോടൊപ്പം ചലനങ്ങളോ അസാധാരണമായ ശ്വസനമോ ഉണ്ടായാൽ വൈദ്യസഹായം തേടണം.

Why people smile while sleeping, dreaming is not the only reason

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

അലന്‍ വധക്കേസ്; പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

SCROLL FOR NEXT