Asthma in Children Pinterest
Health

ചെറിയ അശ്രദ്ധ പോലും കുട്ടികളിൽ ആസ്ത്മ ട്രി​ഗർ ചെയ്യാം, നിങ്ങളുടെ വീട് എങ്ങനെ ട്രി​ഗർ-ഫ്രീ ആയി സൂക്ഷിക്കാം | World Asthma Day

ഗ്യാസ്, വിറക്, മണ്ണെണ്ണ തുടങ്ങിയവ കത്തിക്കുന്നതിൽ നിന്നുയരുന്ന പുക ചില കുട്ടികളിൽ ആസ്ത്മ ട്രി​ഗർ ചെയ്യാം.

Author : സമകാലിക മലയാളം ഡെസ്ക്

ലിനീകരണം മുതൽ പൂമ്പൊടിയുമായുള്ള സമ്പർക്കം വരെ ആസ്ത്മയെ ട്രി​ഗർ ചെയ്യാം. നെഞ്ചുവേദന, ശ്വാസംമുട്ടൽ, ചുമ തുടങ്ങിയ ആസ്ത്മയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളിലേക്ക് ഇത് നയിക്കാം. ഇന്ന് ലോക ആസ്ത്മദിനം. ആസ്ത്മയെക്കുറിച്ച് അവബോധം വളർത്തുന്നതിനും, ശരിയായ ചികിത്സയും രോഗനിയന്ത്രണവും ഉറപ്പാക്കുന്നതിനുമായി എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ലോക ആസ്ത്മ ദിനം ആചരിക്കുന്നത്.

ശ്വാസനാളങ്ങളിൽ ഉണ്ടാകുന്ന വീക്കം, ശ്വാസതടസ്സം, ചുമ, വീസിങ് എന്നിവയ്ക്ക് കാരണമാകുന്ന ഒരു ദീർഘകാല ശ്വാസകോശ രോഗമാണ് ആസ്ത്മ. കുട്ടികളിലാണ് ആസ്ത്മ ഏറ്റവും ​ഗുരുതരമാകാനുള്ള സാധ്യത. ആസ്ത്മയെ ട്രി​ഗർ ചെയ്യുന്ന ഘടകങ്ങൾ ഒഴിവാക്കുന്നത് കുട്ടികളിലെ ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കും. പല കുട്ടികള്‍ക്കും പുറമെ ഉള്ളതിനെക്കാള്‍ വീട്ടില്‍ നിന്നാണ് ഇത്തരം ട്രിഗറുകള്‍ ഉണ്ടാകുന്നത്. വീട്ടില്‍ കുട്ടികള്‍ക്ക് ആസ്ത്മ ട്രിഗര്‍ ചെയ്യുന്ന ഘടകങ്ങള്‍ തിരിച്ചറിയാതെ പോകരുത്.

അടുപ്പുകളില്‍ നിന്നുയരുന്ന പുക

ഗ്യാസ്, വിറക്, മണ്ണെണ്ണ തുടങ്ങിയവ കത്തിക്കുന്നതിൽ നിന്നുയരുന്ന പുക ചില കുട്ടികളിൽ ആസ്ത്മ ട്രി​ഗർ ചെയ്യാം. ഇവയിൽ നിന്നുണ്ടാകുന്ന നൈട്രജൻ ഡയോക്സൈഡ് ആണ് വില്ലൻ. ഈ വാതകത്തെ കണ്ണിന് കാണാന്‍ കഴിയില്ലെങ്കിലും മൂക്കിനും കണ്ണിനും തൊണ്ടയിലും അസ്വസ്ഥത ഉണ്ടാക്കാം. ഇത് ആസ്ത്മ ട്രി​ഗർ ചെയ്യാനും കാരണമാകുന്നു.

പാചകം ചെയ്യുമ്പോൾ ഇത്തരത്തിൽ സ്റ്റൗ അല്ലെങ്കിൽ അടുപ്പിൽ നിന്നുണ്ടാകുന്ന വാതകം വീടിനകത്ത് തങ്ങി നിൽക്കാതെ പുറത്തേക്ക് പോകുന്നുവെന്ന് ഉറപ്പാക്കുക. ഇതിനായി ജനൽ അല്ലെങ്കിൽ എക്‌സ്‌ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് നല്ലതാണ്. വർഷം തോറും അടുപ്പുകൾ വൃത്തിയാക്കുകയും പുക പരിശോധിക്കുകയും വേണം.

കെമിക്കലുകൾ സൂക്ഷിക്കുക

ശുചീകരണ സാമഗ്രികൾ, പെയിൻ്റ്, ചോക്ക്, കീടനാശിനി, ചില പെർഫ്യൂം, സോപ്പുകൾ, തുടങ്ങിയ ​ഗാർഹിക ഉൽപന്നങ്ങളും ചില കുട്ടികളിൽ ആസ്ത്മ ട്രി​ഗർ ചെയ്യാം. ശക്തമായ മണുള്ള ഏതൊരു ഉൽപന്നവും വായുവിലേക്ക് രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നു. ആസ്ത്മയുള്ള ഒരു കുട്ടിക്ക് ഇത് ആരോഗ്യപ്രശ്നങ്ങളുണ്ടാം.

ക്ലീനിംഗ് ഉൽപന്നങ്ങൾ കുട്ടിയുടെ കയ്യെത്താത്ത ദൂരത്ത് സൂക്ഷിക്കുക

  • സോപ്പ്, ഷാംപൂ, ഡിറ്റർജൻ്റുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ മണമില്ലാത്തത് തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

  • ക്ലീനർ ഉപയോഗിച്ച് വീട് വൃത്തിയാക്കുമ്പോൾ വീട്ടിലേക്ക് ശുദ്ധവായു കയറ്റിവിടുന്ന തരത്തിൽ ജനൽ തുറന്നിടുക

  • പെയിന്റ്, മഷി, ചോക്ക് പോലുള്ളവ ഉപയോ​ഗിക്കുമ്പോൾ അവ കൃത്യമായി മൂടിയോടു കൂടി അടച്ചു സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

  • എയർ ഫ്രഷ്നറുകളും സുഗന്ധമുള്ള മെഴുകുതിരികളും ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക.

വളർത്തു മൃ​ഗങ്ങൾ, പ്രാണികൾ, പൂപ്പൽ

  • വീടിനുള്ളിലെ പൂപ്പൽ, വളർത്തുമൃ​ഗങ്ങൾ, ചില പ്രാണികൾ എന്നിവയും കുട്ടികളിൽ സാധാരണ ഉണ്ടാകുന്ന ആസ്ത്മ ട്രിഗറുകളാണ്.

  • കുട്ടികള്‍ വീടിനുള്ളില്‍ കളിക്കുന്നിടത്തും ഉറങ്ങുന്നിടത്തും വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍ അടിഞ്ഞുകൂടുന്നത് ഒഴിവാക്കുക.

  • വളർത്തുമൃഗങ്ങളുമായി കളിച്ചതിന് ശേഷം കുട്ടികള്‍ കൈയും മുഖവും കഴുകുന്നുവെന്ന് ഉറപ്പാക്കുക.

  • ഈര്‍പ്പം മൂലമുണ്ടാകുന്ന പൂപ്പല്‍ തടയുന്നതിന് വീട് കൃത്യമായി പരിപാലിക്കുക.

സെക്കൻഡ് ഹാൻഡ് സ്മോക്കിങ്

കുട്ടികളില്‍ ആസ്ത്മ ട്രിഗര്‍ ചെയ്യുന്ന ഏറ്റവും സാധാരണയായ ഘടകമാണിത്. കുട്ടികള്‍ക്ക് സമീപം പുകവലിക്കുന്നത് അവരില്‍ അലര്‍ജി ഉണ്ടാക്കിയേക്കാം. ചില കുട്ടികൾക്ക് വസ്ത്രത്തിൽ പുകയുടെ ഗന്ധം നിൽക്കുന്നതു പോലും ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കും.

മുതിർന്നവർ വീട്ടിലോ കാറിലോ പുകവലിക്കുന്നത് ഒഴിവാക്കുക

പുകവലിക്കേണ്ടി വന്നാൽ ജനലുകള്‍ക്കും വാതിലുകള്‍ക്കും അകലെ നിന്ന് വലിക്കുക. പുകവലിക്ക് ശേഷം കൈ കഴുകുന്നത് ഉറപ്പാക്കുക. നിങ്ങളുടെ കുട്ടിയുടെ ആസ്ത്മ പുകവലി മൂലം ഉണ്ടാകുന്നതാണെങ്കിൽ വസ്ത്രം മാറുന്നതും നല്ലതാണ്

World Asthma Day: How to make your home asthma trigger free

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

വസ്ത്രം അലക്കി ഉണക്കി 'നീറ്റ്' ആക്കും, പക്ഷെ ആരോ​ഗ്യത്തിന് കാര്യത്തിൽ 'നോ ​ഗ്യാരണ്ടി', വാഷിങ് മെഷീനിൽ ഒളിഞ്ഞിരിക്കുന്ന അപകടം

'വിജയ് നിന്നപ്പോ ഇങ്ങനെ, ലാലേട്ടന്‍ കേരളത്തില്‍ മത്സരിച്ചാലോ?'; കമന്‍റിട്ടയാള്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍

2.12 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്; വിവിധ കാറുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹോണ്ട

'ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി'; ഒടിടി റിലീസിന് പിന്നാലെ 'ആട് 3'യ്ക്ക് വിമർശനം

SCROLL FOR NEXT