ആകെ സങ്കീര്‍ണമായ നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന ശരീരത്തിലെ ഏറ്റവും പവര്‍ഫുള്‍ ആയ അവയവമാണ് തലച്ചോര്‍ അഥവ മസ്തിഷ്കം. ശരീരത്തിലെ ഹൈകമാന്‍ഡ് എന്ന് വേണമെങ്കിലും മസ്തിഷ്കത്തെ വിശേഷിപ്പിക്കാം. എന്നാല്‍ ഇന്നത്തെ മാറിമറിയുന്ന ജീവിതശൈലി മൂലം മസ്തിഷ്ക ആരോഗ്യത്തില്‍ പല വിട്ടുവീട്ടുവീഴ്ചകളും സംഭവിക്കാറുണ്ട്.
ജൂലൈ 22, ഇന്ന് ലോക മസ്തിഷ്ക ദിനമാണ്. മസ്തിഷ്കത്തിന്റെ ആരോഗ്യത്തെക്കുറിച്ചും നാഡീസംബന്ധമായ തകരാറുകളെക്കുറിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം ഉയർത്തുകയാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. 2021-ൽ ദി ലാൻസെറ്റ് ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം ആളുകൾ നാഡീസംബന്ധമായ വിവിധ അവസ്ഥകള്‍ കാരണം ബുദ്ധിമുട്ടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. നാഡീ വൈകല്യങ്ങൾ മൂലമുള്ള മരണങ്ങളും ആരോഗ്യ പ്രശ്നങ്ങളും 80 ശതമാനത്തിലധികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണെന്നും പഠനത്തില്‍ പറയുന്നു.
തലച്ചോറിന്റെ ആരോഗ്യം ഒരു ആജീവനാന്ത പരിശ്രമവും അടിസ്ഥാന മനുഷ്യാവകാശവുമാണെന്ന ആശയത്തെ 2025 ലെ ലോക മസ്തിഷ്ക ദിനം ഉയര്‍ത്തിക്കാണിക്കുന്നു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ന്യൂറോളജി (ഡബ്ല്യൂഎഫ്എന്‍) 2014 ആണ് ലോക മസ്തിഷ്‌ക ദിനത്തിന് തുടക്കം കുറിക്കുന്നത്. എല്ലാ പ്രായക്കാരിലും മസ്തിഷ്‌ക ആരോഗ്യം- എന്നതാണ് ഇത്തവണത്തെ മസ്തിഷ്ക ദിന പ്രമേയം.
ഇന്ത്യയിൽ, നിംഹാൻസിന്റെ ദേശീയ മാനസികാരോഗ്യ സർവേ (2015–16) പ്രകാരം 10.6 ശതമാനം മുതിർന്ന ആളുകള്‍ മാനസിക വൈകല്യങ്ങൾ നേരിടുന്നുണ്ട്. ഇതിൽ 13.7 ശതമാനം പേർ ജീവിതകാലം മുഴുവൻ ഇത്തരം പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്. കൂടാതെ 1990 മുതല്‍ 2013 വരെയുള്ള റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ രാജ്യത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം, മാനസിക, നാഡീ വൈകല്യങ്ങള്‍ 44 ശതമാനം വരെ വര്‍ധിച്ചതായി 2016-ല്‍ പുറത്തിറക്കിയ ഡിസീസ് കണ്‍ട്രോള്‍ പ്രയോരിറ്റീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നാഡീസംബന്ധമായ അവസ്ഥകളെക്കുറിച്ചുള്ള നേരത്തെയുള്ള തിരിച്ചറിയൽ പ്രോത്സാഹിപ്പിക്കുകയും അവബോധം ഉണ്ടാക്കുകയും ചെയ്യുക.
ഏറ്റവും മികച്ച ചികിത്സ അല്ലെങ്കില്‍ ഡാറ്റാ പ്രൊഫഷണലുകളെയും പരിചരണകരെയും പൊതുജനങ്ങളെയും പരിശീലിപ്പിക്കുക
പോഷകാഹാരം, രോഗപ്രതിരോധം, രക്തസമ്മർദ നിയന്ത്രണം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുക
താങ്ങാനാവുന്ന പുനരധിവാസവും ന്യൂറോളജിക്കൽ സേവനങ്ങളും ഉറപ്പാക്കുക, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിൽ
കൂടുതൽ ധനസഹായം, ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, ഫലപ്രദമായ നയ പരിഷ്കാരങ്ങൾ എന്നിവയ്ക്കായി സമ്മർദം ചെലുത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates