വിവേക് രാമസ്വാമി കുടുംബത്തോടൊപ്പം/ ഫെയ്‌സ്‌ബുക്ക് 
Life

' ഒരാഴ്‌ച ജോലി ചെയ്‌താൽ ഒരാഴ്‌ച ഓഫ്, കുട്ടികളെ നോക്കാൻ ആയയെ വേണം'; ശമ്പളം 83 ലക്ഷം!

ആയയ്‌ക്ക് പ്രതിഫലമായി നൽകുന്നത് 83 ലക്ഷം രൂപ

Author : സമകാലിക മലയാളം ഡെസ്ക്

ക്കളെ പരിചരിക്കാന്‍ ആയയെ തേടി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും സംരംഭകനുമായ വിവേക് രാമസ്വാമി. ആയയ്ക്ക് അദ്ദേഹം വാഗ്ദാനം ചെയ്യുന്ന പ്രതിഫലമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. 100,000 ഡോളര്‍ (83 ലക്ഷം രൂപ) വാര്‍ഷിക വരുമാനമായി നല്‍കുമെന്നാണ് പരസ്യത്തില്‍ പറയുന്നത്. 

എസ്റ്റേറ്റ്.കോം എന്ന്  വെബ്‌സൈറ്റിലാണ് ഇന്ത്യന്‍ വംശജരായ വിവേകും ഭാര്യ അപൂര്‍വയും പരസ്യം നല്‍കിയത്. 'ഉന്നത കുടുംബത്തില്‍ ജോലി ചെയ്യാനുള്ള അവസരം' എന്ന അടിക്കുറുപ്പോടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. 

മൂന്നര വയസും ഒരുവയസും പ്രായമായ ആണ്‍മക്കളെ പരിപാലിക്കാനാണ് ആയയെ തേടുന്നത്. ഒരാഴ്ച ജോലി ചെയ്താല്‍ ഒരാഴ്ച ഓഫ് എന്ന രീതിയിലാണ് ജോലിയുണ്ടാവുക. ആഴ്ചാവസാനമുള്ള കുടുംബ യാത്രകളിലും പങ്കുചേരണം.

തെരഞ്ഞെടുക്കപെടുന്നയാള്‍ കുട്ടികളെ നോക്കാനുള്ള ടീമിനൊപ്പം ജോലി ചെയ്യണം. കുട്ടികളുടെ ദൈനംദിന കാര്യങ്ങള്‍ ശ്രദ്ധിക്കുക, യാത്രകളില്‍ അവരുടെ ഭക്ഷണവും മറ്റു കാര്യങ്ങളും കൃത്യമായി നോക്കുക. 2015ലാണ് വിവേകും അമേരിക്കയില്‍ ഡോക്ടറായ അപൂര്‍വയും വിവാഹിതരാകുന്നത്. യേല്‍ സര്‍വകലാശാലയിലെ പഠനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT