Bun Maska trend Instagram
Life

സോഷ്യല്‍മീഡിയ തൂക്കിയ ഐറ്റം, ബണ്‍ മസ്‌കയുടെ വരവ് ഇവിടെ നിന്ന്

19-ാം നൂറ്റാണ്ടിൻ്റെ അവസാനം മുംബൈയിൽ വേരുപിടിച്ച ഇറാനിയൻ കഫേകളിലാണ് ബൺ മസ്കയുടെ പിറവി.

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍മീഡിയയിലെ പുതിയ ട്രെന്‍ഡിങ് ഐറ്റമാണ് ബണ്‍ മസ്‌കയും ആവി പാറുന്ന ചായയും! നല്ല സോഫ്റ്റ് ആയ ബൺ നടുവേ മുറിച്ച് അതിലേക്ക് വെണ്ണ മധുരവും ചേർത്ത് നിറയെ പുരട്ടുന്നതാണ് ബൺ മസ്ക. ഇത് ചൂടു ചായയിൽ മുക്കി കഴിക്കുന്നതാണ് രീതി.

19-ാം നൂറ്റാണ്ടിൻ്റെ അവസാനം മുംബൈയിൽ വേരുപിടിച്ച ഇറാനിയൻ കഫേകളിലാണ് ബൺ മസ്കയുടെ പിറവി. പാർസിക്കാരുടെ രുചി നിറച്ച ബൺ മസ്ക അന്നേ മുംബൈയിലും മറ്റും ഹിറ്റായിരുന്നു. അന്ന് ഇറാനിൽ നിന്ന് കുടിയേറിയവരാണ് കഫേ സ്ഥാപിച്ചത്. താങ്ങാനാവുന്ന വിലയിലുള്ള ബൺ മസ്ക, ഇറാനി ചായ കോബോയാണ് ഈ കഫേകളെ പ്രശസ്കമാക്കിയത്.

'ബൺ മസ്ക' എന്നാൽ അക്ഷരാർത്ഥത്തിൽ ബ്രെഡും ബട്ടറും എന്നാണ് അർത്ഥമാക്കുന്നത്. ഹിന്ദിയിൽ വെണ്ണയെ മസ്ക എന്നാണ് പറയുന്നത്. കൊച്ചിയിൽ ഈ തരംഗത്തിന് തുടക്കം കുറിച്ചത് 'ചായ് കപ്പിൾ' എന്നറിയപ്പെടുന്ന ശ്രീരശ്മി - ശരൺ എന്ന ദമ്പതികളാണ്.

ബൺ മസ്ക വീട്ടിലുണ്ടാക്കാം

ചേരുവകൾ

സോഫ്റ്റ് ബൺ, മിൽക്ക് മെയ്ഡ്, ബട്ടർ

തയ്യാറാക്കുന്ന വിധം: മിൽക്ക് മെയ്ഡും ബട്ടറും നന്നായി യോജിപ്പിച്ച് ക്രീം രൂപത്തിലാക്കുക. ശേഷം ബൺ നടുവിലൂടെ മുറിക്കുക. മുറിച്ച വശത്ത് ഈ ക്രീം പുരട്ടുക. ബൺ മസ്ക റെഡി.

മസാല ചായ

ചേരുവകൾ

  • ചായപ്പൊടി – 1 tsp

  • പാലും വെള്ളവും – 1 കപ്പ്

  • ഇഞ്ചി – ½ inch

  • ഏലക്ക – 2

  • കറുവപ്പട്ട – ചെറിയ കഷണം

  • പഞ്ചസാര – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു പാത്രം വെള്ളത്തിൽ ചായപ്പൊടി കറുവപ്പട്ട, ഏലക്ക, ഇഞ്ചി, പഞ്ചസാര എന്നിവ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. ശേഷം ഒരു പാനിൽ പാൽ വെച്ച് കുറുക്കിയെടുക്കുക. ഒരു ഗ്ലാസ് പാലിൽ ആവശ്യത്തിന് ആദ്യം ചേർത്ത് തിളപ്പിച്ചു വെച്ച ചായപ്പൊടി മിശ്രിതം ചേർത്താൽ മസാലച്ചായ റെഡി.

Bun Maska trend in social media, History

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെകെ ശൈലജ പേരാവൂരില്‍, പികെ ശ്യാമള തളിപ്പറമ്പില്‍; കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

'വിജയ്‌യും ഞാനും ഒന്നായി നൃത്തം ചെയ്ത രാത്രി'

'വിസ്മയത്തുമ്പത്തിലെ നയന്‍താരയെ പോലുണ്ട്'; കഷ്ടപ്പാടും പ്രയാസങ്ങളും തളര്‍ത്തുന്നതിന്റെ മുമ്പൊരു രേണു സുധി ഉണ്ടായിരുന്നു!

സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത

രാഹുലും പ്രിയങ്കയും വയനാടിനായി സംഭാവന നല്‍കിയോ?; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയ ജനപ്രതിനിധികള്‍ ആരൊക്കെ?; കണക്കുകള്‍ പുറത്ത്

SCROLL FOR NEXT