ട്രെയിനിനൊപ്പം നടക്കുന്ന അച്ഛൻ /ചിത്രം സ്ക്രീൻഷോട്ട് 
Life

'കൺമുന്നിൽ നിന്നും മായുന്നത് വരെ അച്ഛൻ എനിക്കൊപ്പം നടക്കും' വൈറലായി മകന്റെ വീഡിയോയും കുറിപ്പും  

'എന്നെ കൊണ്ടു വിടാൻ അച്ഛൻ വരുമ്പോഴെല്ലാം എന്റെ കൂടെ അച്ഛൻ ട്രെയിനിനൊപ്പം നടക്കും.

സമകാലിക മലയാളം ഡെസ്ക്

'മകൻ കൺമുന്നിൽ നിന്നും മറയുന്നത് വരെ ട്രെയിനിനൊപ്പം അവന്റെ കൂടെ നടന്നു നീങ്ങുന്ന അച്ഛൻ'. ഹൃദയങ്ങളെ സ്‌പർശിച്ച്  സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ് ഈ അച്ഛന്റെയും മകന്റെയും വീഡിയോ. 'എന്നെ കൊണ്ടു വിടാൻ അച്ഛൻ വരുമ്പോഴെല്ലാം എന്റെ കൂടെ അച്ഛൻ ട്രെയിനിനൊപ്പം നടക്കും. ഇത് എന്നും ഒരു വൈകാരിക നിമിഷമാണ് എനിക്ക്' എന്ന ക്യാപ്ഷനോടെ മകൻ പവൻ ശർമ്മ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

2022 ഒക്ടോബർ 28നാണ് പവൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇതിനോടകം ഒൻപത് ലക്ഷത്തിലേറെ ആളുകൾ വീഡിയോ കണ്ടു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രം​ഗത്തെത്തിയത്.

ഊബർ പോലുള്ള സംവിധാനങ്ങൾ ഉള്ളപ്പോൾ ഇന്നത്തെ കാലത്ത് ആരും കൊണ്ടുവിടാനോ കൊണ്ടുവരാനോ എത്താറില്ല. ഇപ്പോഴും ഇങ്ങനുള്ള കാഴ്ചകൾ കാണുന്നത് സന്തോഷമാണെന്നാണ് ഒരു കമന്റ്. അതേസമയം എന്റെ പിതാവും ഇതുപോലെ തന്നെ ആയിരുന്നുവെന്നാണ് അടുത്ത കമന്റ്. ഈ വീഡിയോ എപ്പോൾ കണ്ടാലും വൈകാരികമായി തോന്നുമെന്നും പവൻ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT