Easy Ginger Cultivation at Home Using Grow Bags 
Life

വീട്ടിലേക്ക് ഇനി ഫ്രഷ് ഇഞ്ചി, ഗ്രോബാഗില്‍ വളര്‍ത്താം; മുറ്റത്തും ടെറസിലും കൃഷി ചെയ്യാം

ഈര്‍പ്പവും നീര്‍വാര്‍ച്ചയും ഉറപ്പാക്കാന്‍ സാധിക്കുമെങ്കില്‍ ഏത് സമയങ്ങളിലും കൃഷി ചെയ്യാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കറികള്‍ക്ക് മാത്രമല്ല, ചായയ്ക്കും ഔഷധക്കൂട്ടുകള്‍ക്കും ഉള്‍പ്പെടെ ഒഴിച്ചുകൂടാനാവാത്ത സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. കുറഞ്ഞ പരിചരണം മതിയെന്നതിനു പുറമെ, സ്ഥലപരിമിതിയുള്ളവര്‍ക്ക് ടെറസിലോ ബാല്‍ക്കണിയിലോ വളര്‍ത്താന്‍ കഴിയുമെന്ന സൗകര്യവും ഇഞ്ചി കൃഷിയെ കൂടുതല്‍ ജനപ്രിയമാക്കുന്നു. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ഇഞ്ചിക്ക് അനുയോജ്യം. കേരളത്തില്‍ സാധാരണയായി മഴക്കാലത്തിന്റെ തുടക്കമായ മേയ്-ജൂണ്‍ മാസങ്ങളിലാണ് ഇഞ്ചി നടുന്നത്. ആവശ്യത്തിന് ഈര്‍പ്പവും നീര്‍വാര്‍ച്ചയും ഉറപ്പാക്കാന്‍ സാധിക്കുമെങ്കില്‍ മറ്റ് സമയങ്ങളിലും കൃഷി ചെയ്യാം.

ഗ്രോബാഗ് തെരഞ്ഞെടുക്കലും മണ്ണ് ഒരുക്കലും

വേരുകള്‍ക്കും ഇഞ്ചിക്കിഴങ്ങുകള്‍ക്കും വികസിക്കാന്‍ 15-18 ഇഞ്ച് വലുപ്പമുള്ള ഗ്രോബാഗുകള്‍ തെരഞ്ഞെടുക്കണം. വെള്ളം വാര്‍ന്നുപോകാന്‍ ആവശ്യത്തിന് ദ്വാരങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. മേല്‍മണ്ണ്, നന്നായി അഴുകിയ കമ്പോസ്റ്റ് അല്ലെങ്കില്‍ ജൈവവളം, ചകിരിച്ചോറ് എന്നിവ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. വെള്ളം കെട്ടിനില്‍ക്കാത്ത മിശ്രിതമായിരിക്കണം ഇത്. പച്ചച്ചാണകമോ അഴുകാത്ത ജൈവാവശിഷ്ടങ്ങളോ ഉപയോഗിക്കരുത്.

വിത്തിഞ്ചിയും നടീല്‍ രീതിയും

രോഗബാധയോ ചീഞ്ഞ ഭാഗങ്ങളോ ഇല്ലാത്ത, ഒന്നോ രണ്ടോ ആരോഗ്യമുള്ള മുകുളങ്ങളുള്ള (മുളച്ച) ഇഞ്ചിക്കഷണങ്ങള്‍ തിരഞ്ഞെടുക്കുക. വലിയ കിഴങ്ങുകള്‍ മുറിച്ചാണ് നടുന്നതെങ്കില്‍ മുറിവുണങ്ങിയ ശേഷമേ നടാവൂ. 4-5 സെന്റിമീറ്റര്‍ ആഴത്തില്‍ മുകുളങ്ങള്‍ മുകളിലേക്ക് വരുന്ന രീതിയില്‍ വച്ച് മണ്ണുമൂടണം. ഒരു ബാഗില്‍ അധികം കഷണങ്ങള്‍ നടാതെ വളരാന്‍ ആവശ്യത്തിന് അകലം നല്‍കുക.

അമിതമായി വെള്ളമൊഴിച്ചാല്‍ ഇഞ്ചി ചീഞ്ഞുപോകും

പരിചരണവും സംരക്ഷണവും

മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തണം; എന്നാല്‍ അമിതമായി വെള്ളമൊഴിച്ചാല്‍ ഇഞ്ചി ചീഞ്ഞുപോകും. നേരിട്ടുള്ള ശക്തമായ വെയിലിനേക്കാള്‍ ഭാഗിക തണലും അരിച്ചിറങ്ങുന്ന വെളിച്ചവുമുള്ള സ്ഥലമാണ് അനുയോജ്യം. ചെടിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ആവശ്യത്തിന് ജൈവവളം മണ്ണില്‍ പരത്തി ചേര്‍ത്തു കൊടുക്കാം. തണ്ടിനോട് അടുപ്പിച്ച് ഇടരുത്.

വിളവെടുപ്പ്

നട്ട് 8 മുതല്‍ 10 മാസം വരെയാകുമ്പോള്‍ പൂര്‍ണമായി മൂത്ത ഇഞ്ചി വിളവെടുക്കാം. ഇലകള്‍ മഞ്ഞനിറമായി ഉണങ്ങാന്‍ തുടങ്ങുന്നത് വിളവെടുപ്പിനുള്ള സൂചനയാണ്. തട്ടുകളിലെ മണ്ണ് മാറ്റി ആവശ്യത്തിനുള്ള ഇഞ്ചി മാത്രം കേടുപാടുകള്‍ വരാതെ എടുത്ത് ബാക്കി വളരാന്‍ അനുവദിക്കുകയും ചെയ്യാം.

Easy Ginger Cultivation at Home Using Grow Bags: A Complete Guide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ? ജില്ലയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് മന്ത്രി പി സി വിഷ്‌ണുനാഥ്‌

'ചിലപ്പോൾ പ്രശ്നം നിങ്ങൾ ചെയ്ത കാര്യമല്ല, മറിച്ച് അത് ചെയ്യാൻ ആർക്കൊക്കെ അനുവാദമുണ്ടായിരുന്നു എന്നതാണ്'; ഇരട്ടത്താപ്പിനെക്കുറിച്ച് നടി

Delhi Protest: ഗ്യാനേഷിൻറ രാജിവരെ പ്രക്ഷോഭം തുടരും

പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16-കാരിക്ക് നേരെ ലൈംഗികാതിക്രമം; വ്ളോഗർ പിടിയിൽ

1,220 റണ്‍സ്! ഇഷാന്‍ കിഷന് റെക്കോര്‍ഡ്