പ്രതീകാത്മക ചിത്രം 
Life

ഇഞ്ചി ചട്ടിയില്‍ നടാം, വീട്ടിലേക്ക് ആവശ്യമുള്ളതു വീട്ടില്‍ തന്നെയുണ്ടാക്കാം

Author : സമകാലിക മലയാളം ഡെസ്ക്

വീട്ടിലേക്ക് ആവശ്യമായ ഇഞ്ചി പുരയിടത്തില്‍ തന്നെ നട്ടു വളര്‍ത്തുന്നതായിരുന്നു, മുമ്പെല്ലാം നമ്മുടെ പതിവ്. ഗ്രാമപ്രദേശങ്ങളില്‍ ചിലരെങ്കിലും ഇപ്പോഴും ഈ രീതി തുടരുന്നുണ്ടെങ്കിലും നഗരങ്ങളില്‍ അതു പ്രായോഗികമല്ല. വിപണിയെ തന്നെയാണ് നഗരങ്ങളിലുള്ളവര്‍ അടുക്കളയിലെ ഈ അവശ്യ വിഭവത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍ ചട്ടിയില്‍ ചെടി വളര്‍ത്തുന്നവര്‍ക്ക് മൂന്നോ നാലോ ചട്ടികള്‍ ഇഞ്ചിക്കായി മാറ്റിവച്ചാല്‍ വീട്ടിലോ ഫ്‌ളാറ്റിലോ സ്വന്തം ആവശ്യത്തിനുള്ള ഇഞ്ചി വിളയിച്ചെടുക്കാനാവും.

ഇഞ്ചി

രുചി മാത്രമല്ല, ഔഷധവും

ഇന്ത്യന്‍ അടുക്കളയിലെ അവശ്യ വിഭവമായ ഇഞ്ചി കറികള്‍ക്കു രുചി കൂട്ടാന്‍ മാത്രമല്ല, നാട്ടു മരുന്നായും ഉപയോഗിക്കുന്നുണ്ട്. ജലദോഷത്തിനും ചുമയ്ക്കും ഒറ്റമൂലിയാണ് ഇഞ്ചി. ദഹനക്കുറവിനും വയറിലെ മറ്റ് അസ്വസ്ഥതകള്‍ക്കും ഇഞ്ചിയാണ് നമ്മുടെ ആദ്യ മരുന്ന്. കറിയില്‍ ആണെങ്കില്‍ വെജ്, നോണ്‍ വെജ് ഭേദമില്ലാതെ ഒട്ടു മിക്ക വിഭവങ്ങളിലും നമ്മള്‍ ഇഞ്ചി ചേര്‍ക്കുന്നു.

ഇഞ്ചി

ചട്ടിയില്‍ എങ്ങനെ നടാം?

പന്ത്രണ്ട് - പതിനെട്ട് ഇഞ്ച് വലിപ്പമുള്ള ചട്ടി മതി ഇഞ്ചി വളര്‍ത്താന്‍. വെള്ളം കെട്ടാതിരിക്കാന്‍ ചട്ടിക്കു ദ്വാരമുണ്ടെന്ന് ഉറപ്പാക്കണം.

ഇളക്കമുള്ള മണ്ണാണ് ഇഞ്ചിക്കു വേണ്ടത്. അതുകൊണ്ട് ചട്ടിയില്‍ അന്‍പതു ശതമാനം മണ്ണ്, 25 ശതമാനം കമ്പോസ്റ്റ്, 25% ചകിരിച്ചോര്‍ എന്നിങ്ങനെയുള്ള അനുപാതത്തില്‍ നിറയ്ക്കുന്നതാവും നല്ലത്. ഇത് തയാറാക്കി ചട്ടിയില്‍ നിറയ്ക്കാം.

ഇഞ്ചി

നടുന്ന വിധം

നല്ല ഇനം ഇഞ്ചി തിരഞ്ഞെടുത്തു നടുന്നത് മികച്ച വിളവു ലഭിക്കാന്‍ അനിവാര്യമാണ്. ചട്ടിയിലെ മണ്ണില്‍ ചെറിയ കുഴിയെടുത്ത് അതില്‍ വേണം ഇഞ്ചി നടാന്‍. ഇഞ്ചിക്കു നേരിട്ടു സൂര്യ പ്രകാശം ലഭിക്കണമെന്നില്ല. അതുകൊണ്ട് പ്രകാശം കിട്ടുന്ന, തണലുന്ന സ്ഥലത്തും ചട്ടി വയ്ക്കാം. പതിനഞ്ചു ദിവസത്തിനകം തന്നെ മുളകള്‍ തല നീട്ടിത്തുടങ്ങും.

Ginger-lemon water

നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കണം

ഇഞ്ചിക്കു കൂടുതല്‍ വെള്ളം ആവശ്യമില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സ്േ്രപ അല്ലെങ്കില്‍ കുറച്ചു വെള്ളം മാത്രം ഒഴിക്കുക. വെള്ളം കെട്ടിനിന്നാല്‍ വേരുകള്‍ ചീയാന്‍ സാധ്യതയുണ്ട്. മണ്ണ് ഈര്‍പ്പമുള്ളതായാല്‍ ഇഞ്ചിക്ക് ആവശ്യമായ വെള്ളമായി.

ഇഞ്ചി

വളപ്രയോഗം

കാലിവളം, കമ്പോസ്റ്റ് എന്നിവ വളമായി ചേര്‍ക്കാം. രണ്ടു മാസം കൂടുമ്പോഴെങ്കിലും വളപ്രയോഗം നടത്തണം. ആറു മുതല്‍ എട്ടു മാസം വരെയുള്ള സമയത്തില്‍ ഇഞ്ചി വിളവെടുക്കാറാവും. മൂന്നോ നാലോ ചട്ടിയുണ്ടെങ്കില്‍ അത്യാവശ്യം വീട്ടിലെ കാര്യങ്ങള്‍ക്കുള്ള ഇഞ്ചി വലിയ ചെലവില്ലാതെ ലഭിക്കും.

Ginger farming tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്ത് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?