kakka fry X
Life

കക്കയിറച്ചി വൃത്തിയാക്കാൻ ഇനി രണ്ട് മിനിറ്റ് മതി

രണ്ട് മിനിറ്റില്‍ കക്കയിറച്ചി വൃത്തിയാക്കിയെടുക്കാൻ പുതിയ ട്രിക്ക് ഇതാ

സമകാലിക മലയാളം ഡെസ്ക്

ക്കയിറച്ചി ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കുന്ന കാര്യം ആലോചിക്കുമ്പോൾ മനം മടിക്കും. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട, രണ്ട് മിനിറ്റില്‍ കക്കയിറച്ചി വൃത്തിയാക്കിയെടുക്കാൻ പുതിയ ട്രിക്ക് ഇതാ:

കക്കയിറച്ചി പാകം ചെയ്യുന്നതിന് മുന്‍പ് അതിലെ അഴുക്ക് പൂര്‍ണമായും നീക്കി വൃത്തിയാക്കേണ്ടതുണ്ട്. നല്ലതുപോലെ വേവിയ്ക്കുകയും ചെയ്യണം. മണിക്കൂറുകളോളം സമയമെടുത്ത് ഓരോ കക്കയും എടുത്ത് ഞെക്കി അതിലെ അഴുക്ക് പുറത്തു കളഞ്ഞു വൃത്തിയാക്കുക എന്നത് കുറച്ച് ശ്രമപ്പെട്ട പണി തന്നെയാണ്.

കക്കയിറച്ചി ഈസി ആയി വൃത്തിയാക്കാനുള്ള ട്രിക്ക്

ഒരു പ്ലാസ്റ്റിക് കവർ നിവർത്തിവയ്ക്കുക. അതിന്റെ ഒരു വശത്ത് വൃത്തിയാക്കേണ്ട കക്കയിറച്ചി ഒരുപിടി വാരി വിതറിയിടുക എന്നിട്ട് പ്ലാസ്റ്റിക് കവറിന്റെ ഒരുവശം മറ്റേ വശത്തിന്റെ മുകളിലൂടെ മടക്കാം. അതിനുശേഷം ചപ്പാത്തി കോല് അതായത് ചപ്പാത്തി പരത്തുന്ന കോലെടുത്ത് ചപ്പാത്തി പരത്തുന്നതു പോലെതന്നെ അതിന്റെ മുകളിലൂടെ പരത്തുക.

രണ്ടു മൂന്നു പ്രാവശ്യം തിരിച്ചും മറിച്ചും പരത്തിയതിന് ശേഷം പ്ലാസ്റ്റിക് കവർ നിവർത്തി നോക്കിയാൽ കക്ക ഇറച്ചിയുടെ ഉള്ളിലുള്ള അഴുക്ക് പൂർണമായും വെളിയിൽ വന്നതായി കാണാം. ശേഷം ഈ കക്കയിറച്ചി എടുത്ത് നന്നായി കഴുകി എടുക്കണം. ആവശ്യമുള്ള രീതിയിൽ ഇഷ്ടമുള്ളത് പോലെ കറിവച്ച് കഴിക്കാവുന്നതാണ്.

How to clean kakka (shellfish) with in two minutes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 കിലോമീറ്റര്‍ വരെ പരമാവധി 7500, 1500 മുകളില്‍ 18,000 രൂപ; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

പ്രവാസി കമ്മീഷൻ അദാലത്ത് തിരുവനന്തപുരത്ത്

'തെറ്റായ സന്ദേശം നല്‍കും', രാഹുല്‍ ഈശ്വറിന് ഇന്നും ജാമ്യമില്ല

'കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ മര്യാദ പഠിപ്പിക്കാന്‍ എം സ്വരാജ് വരേണ്ട, തിരുവാഭരണ മോഷണത്തില്‍ ഗോവിന്ദന്‍ പറഞ്ഞത് വിഡ്ഢിത്തം'

ഡിപ്ലോമ ഇൻ ഫാർമസി,ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയ കോഴ്‌സുകളിൽ സ്പെഷ്യൽ അലോട്ട്മെന്റ്

SCROLL FOR NEXT