Chammanthi podi Meta AI Image
Life

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ചമ്മന്തിപ്പൊടി ശരിയായി സൂക്ഷിച്ചാൽ എത്ര കാലം വേണമെങ്കിലും കേടാവാതിരിക്കും.

സമകാലിക മലയാളം ഡെസ്ക്

നാട്ടിൽ നിന്ന് മാറി താമസിക്കുന്നവർക്കും ഹോസ്റ്റലിൽ കഴിയുന്നവർക്കുമൊക്കെ വീട്ടിലെ രുചി പെട്ടെന്ന് അറിയാനുള്ള ഒരു മാർ​ഗമാണ് വീട്ടിൽ നിന്ന് പൊതിഞ്ഞു കൊണ്ടു പോകുന്ന ചമ്മന്തിപ്പൊടി. ചോറിനും കഞ്ഞിക്കും ഇഡ്ഡലിക്കും ദോശയ്ക്കും വരെ ചമ്മന്തിപ്പൊടി നല്ല കോമ്പിനേഷനാണ്.

തേങ്ങ ചിരകിയതിലേക്ക് മല്ലി, കുരുമുളക്, ഉണക്കമുളക് എന്നിവ ചേർത്ത് നന്നായി വറുത്തെടുത്ത ശേഷം (ബ്രൗൺനിറമാകുന്നതു വരെ), അല്പം പുളി, കറിവേപ്പില എന്നിവയും ഉപ്പും ചേർത്ത് വീണ്ടും വറക്കണം. ചൂടാറുമ്പോൾ മിക്‌സിയിലിട്ട് പൊടിച്ചെടുക്കാം. ശരിയായി സൂക്ഷിച്ചാൽ എത്ര കാലം വേണമെങ്കിലും കേടാവാതിരിക്കും.

കേൾക്കുമ്പോൾ സംഭവം സിംപിൾ ആണെങ്കിലും ഇവ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചമ്മന്തിപ്പൊടി പെട്ടെന്ന് ചീത്തയാകാം.

  • കുപ്പിയിൽനിന്ന് ചമ്മന്തിപ്പൊടി എടുക്കുമ്പോൾ, സ്പൂണിൽ അല്പം പോലും ഈർപ്പമില്ലെന്ന് ഉറപ്പുവരുത്തണം.

  • മുളകുപൊടിയും മല്ലിപ്പൊടിയും വറുത്തെടുക്കുമ്പോൾ, കരിയാതെ സൂക്ഷിക്കണം. കരിഞ്ഞുപോയാൽ അതിന്റെ രുചി നഷ്ടപ്പെടും.

  • തേങ്ങ നന്നായി വറുത്തെടുക്കാൻ ശ്രദ്ധിക്കണം. എങ്കിലേ രുചികരമായ പൊടി ലഭിക്കൂ. തേങ്ങയിലെ എല്ലാ ഈർപ്പവും പോവാനും ഇങ്ങനെ വറുത്തെടുക്കുന്നത് സഹായിക്കും.

  • വറുത്തശേഷം പൂർണമായും തണുത്ത ശേഷമേ മിക്‌സിയിലിട്ട് പൊടിക്കാവൂ.

  • ചമ്മന്തിപ്പൊടി തയ്യാറാക്കിയ ശേഷം ഗ്ലാസ് ജാറുകളിലിട്ട് സൂക്ഷിക്കുന്നതാണ് നല്ലത്.

  • പൊടി മുഴുവൻ ഒരു ജാറിൽ സൂക്ഷിക്കുന്നതിനുപകരം, രണ്ടോ മൂന്നോ ജാറുകളിലാക്കി ഫ്രിഡ്ജിൽ വെക്കാം.

How to store Chammanthi podi for a long period

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

ജാതി-വര്‍ഗ വിവേചനം അംഗീകരിക്കില്ല; ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍

പല്ലിലെ കറി നീക്കാൻ പൊടിക്കൈ

ടിസിഎസിന്റെ ഓഫീസില്‍ അന്താരാഷ്ട്ര ബന്ധമുള്ള 'മതപരിവര്‍ത്തന റാക്കറ്റ്', ശുചീകരണ തൊഴിലാളികളുടെ വേഷത്തിലെത്തി കുടുക്കി പൊലീസ്; ആറുപേര്‍ അറസ്റ്റില്‍

ഡല്‍ഹി മദ്യനയക്കേസ്: ജസ്റ്റിസ് സ്വര്‍ണകാന്ത പിന്‍മാറണം, പുതിയ ഹര്‍ജി നല്‍കി കെജരിവാള്‍

SCROLL FOR NEXT