പ്രതീകാത്മക ചിത്രം 
Life

വട്ടപ്പൊട്ട് വേണോ ​ഗോപിപ്പൊട്ട് വേണോ? മുഖമറിഞ്ഞ് തൊടാം  

മുഖത്തിന്റെ ആകൃതിക്കനുസരിച്ചുവേണം പൊട്ടും തെരഞ്ഞെടുക്കാൻ

സമകാലിക മലയാളം ഡെസ്ക്

ഭരണങ്ങൾ എന്നപോലെ പൊട്ട് ഇഷ്ടമുള്ളവരും ഏറെയാണ്. പല നിറത്തിലും ആകൃതിയിലുമുള്ള പൊട്ടുകൾ ഇപ്പോൾ വവിപണിയിൽ ലഭിക്കും. പക്ഷെ എല്ലാ പൊട്ടും എല്ലാവർക്കും ചേരണമെന്ന് നിർബന്ധമില്ല. മുഖത്തിന്റെ ആകൃതിക്കനുസരിച്ചുവേണം പൊട്ടും തെരഞ്ഞെടുക്കാൻ. 

►വട്ടമുഖം ഉള്ളവർക്ക് നീളത്തിൽ ഉള്ള പൊട്ടുകൾ ആണ് നല്ലത്. നല്ല നീളൻ പൊട്ടുകൾ ഉപയോ​ഗിക്കുമ്പോൾ മുഖത്തിന് ഒതുക്കം തോന്നാണ് നല്ല ഷെയിപ്പ് സമ്മാനിക്കാനും ഇത് സഹായിക്കും. വട്ടമുഖമുട്ടവർ വലുപ്പമുള്ള വട്ടപ്പൊട്ടുകൾ തൊട്ടാൽ മുഖം കൂടുതൽ ഉരുണ്ടതായി തോന്നും. 

►ഹൃദയാകൃതിയിൽ മുഖമുള്ളവർ വലിയ പൊട്ടുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇവർക്ക് വലിയ നെറ്റിയും താടി പരന്നതും ആയിരിക്കും. അതുകൊണ്ട് നെറ്റിയുടെ വലുപ്പം എടുത്തുകാണിക്കാതിരിക്കാൻ ചെറിയ പരന്ന വട്ടപ്പൊട്ടുകളായിരിക്കും നല്ലത്. 

►ഡയമണ്ട് ആകൃതിയിൽ മുഖമുള്ളവർക്ക് സിപിംൾ ഡിസൈനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. അമിതമായി ഡിസൈൻ ഉള്ള പൊട്ടുകൾ ഇക്കൂട്ടർ ഉപയോഗിക്കാതിരിക്കുക. 

‌►ഓവൽ ഷേയ്പ്പുകാർക്ക് ഏത് തരം പൊട്ടും ചേരും. ഇവരുടെ നെറ്റിയും താടിയുമെല്ലാം കൃത്യമായ അനുപാതത്തിലായിരിക്കും. അതുകൊണ്ടാണ് ഏത് ആകൃതിയിലുള്ള പൊട്ടും ഇവർക്ക് ചേരുമെന്ന് പറയുന്നത്. 

►സ്‌ക്വയർ ഷേയ്പ്പിലുള്ള മുഖം ഉള്ളവർക്ക് വട്ടത്തിലും ചന്ദ്രാകൃതിയിലുമുള്ള പൊട്ടുകളാണ് നല്ലത്. ഇവരുടെ നെറ്റിയും താടിയും ഒരേ വലിപ്പത്തിൽ ആയിരിക്കും. മുഖത്തിന്റെ ഷെയിപ്പ് വളരെ വ്യക്തമാണെന്നതുകൊണ്ട് ഇതിനെ ഒതുക്കമുള്ളതാക്കാൻ സഹായിക്കുന്ന പൊട്ടാണ് ചേരുക. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT