വിഡിയോ സ്ക്രീൻഷോട്ട് 
Life

ഇഡലിയും ഗോല്‍ഗപ്പയും കൊണ്ടൊരു ഫ്യൂഷന്‍, 'ലാവ ഇഡലി'; എന്തിനാണ് ഈ ചതി എന്ന് കമന്റ് 

ലാവാ കേക്ക് എന്നൊക്കെ പറയുന്നതുപോലെ ഇഡലിയുടെയും ഗോല്‍ഗപ്പയുടെയും ഒരു ഫ്യൂഷനാണ് സംഗതി

Author : സമകാലിക മലയാളം ഡെസ്ക്


പ്രഭാതഭക്ഷണം എന്നോര്‍ക്കുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മവരുന്നത് ഇഡലിയും ദോശയും അപ്പവും പുട്ടുമൊക്കെതന്നെയാണ്. പരമ്പരാഗതമായി തയ്യാറാക്കുന്ന ഈ വിഭവങ്ങള്‍ക്കും ഇപ്പോഴിതാ മേക്കോവര്‍ ലഭിക്കുകയാണ്. അതില്‍ ഏറ്റവും പുതിയതാണ് ലാവാ ഇഡലി. ലാവാ കേക്ക് എന്നൊക്കെ പറയുന്നതുപോലെ ഇഡലിയുടെയും ഗോല്‍ഗപ്പയുടെയും ഒരു ഫ്യൂഷനാണ് സംഗതി. 

ഇഡലി ലാവ ഉണ്ടാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇഡലി തട്ടിലേക്ക് ഇഡലിമാവ് ഒഴിച്ച് ശേഷം സാമ്പാര്‍ നിറച്ച ഗോല്‍ഗപ്പ ഇതിലേക്ക് വയ്ക്കണം. ഇതിന് മുകളിലേക്ക് വീണ്ടും ഇഡലി മാവ് ഒഴിച്ച് മൂടണം. 8-10 മിനിറ്റ് ആവിയില്‍ വേവിക്കണം. ഇതാണ് ലാവ ഇഡലിയുടെ റെസിപ്പി. 

വിഡിയോ കണ്ട ഇഡലി ആരാധകര്‍ അത്ര സന്തോഷത്തിലല്ല. എന്താണ് ഇവര്‍ ഇഡലിയോട് ചെയ്തുവച്ചിരിക്കുന്നത്, ഇഡലിയോട് ഈ ചതി ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കണം, ഇതിപ്പോ ഇഡലിയോടും ഗോല്‍ഗപ്പയോടും നീതി പുലര്‍ത്തിയിട്ടില്ല എന്നെല്ലാമാണ് വിഡിയോ പങ്കുവച്ച് ഇഡലി പ്രേമികള്‍ കുറിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT