പുലി പൊലീസ് സ്റ്റേഷനില്‍ കയറിയപ്പോൾ 
Life

പൊലീസ് സ്റ്റേഷനില്‍ 'മിന്നല്‍ പരിശോധനയ്ക്ക്' എത്തി പുലി; ധൈര്യം സംഭരിച്ച് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടല്‍- വിഡിയോ

ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലി പൊലീസ് സ്റ്റേഷനില്‍ കയറിയത് പരിഭ്രാന്തി പരത്തി

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലി പൊലീസ് സ്റ്റേഷനില്‍ കയറിയത് പരിഭ്രാന്തി പരത്തി. എന്നാല്‍ ആത്മസംയമനം നഷ്ടപ്പെടാതെ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വാതില്‍ അടച്ചത് വഴി വന്‍ആപത്ത് ഒഴിവായി.

നീലഗിരിയിലെ നടുവട്ടം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലി പൊലീസ് സ്റ്റേഷനില്‍ കയറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പുലിയെ കണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഭയചകിതനാവാതെ സന്ദര്‍ഭോചിതമായി ഇടപെട്ടതാണ് വന്‍ആപത്ത് ഒഴിവാക്കിയത്. പുലിയ കണ്ട ഉദ്യോഗസ്ഥന്‍, പുലി കെട്ടിടത്തിന്റെ പുറത്തേയ്ക്ക് പോകുന്നത് വരെ കാത്ത് പതുങ്ങിയിരുന്നു. പുലി കെട്ടിടത്തില്‍ നിന്ന് പുറത്തുകടന്നു എന്ന് മനസിലാക്കിയ ഉടന്‍ തന്നെ സ്റ്റേഷന്റെ വാതില്‍ അടച്ചാണ് ജീവനക്കാരെ സുരക്ഷിതരാക്കിയത്. തുടര്‍ന്ന് ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാല്‍ പുലി കാട്ടിലേക്ക് തന്നെ മടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT