പ്രതീകാത്മക ചിത്രം 
Life

അവസാന തുള്ളി സോസും പുറത്തുചാടിക്കാം, സിംപിള്‍ ട്രിക്ക്; വൈറലായി വിഡിയോ 

കുപ്പി നന്നായി അടച്ചശേഷം കൈയിൽ പിടിച്ച് ഒരു ഏഴ് തവണ നിർത്താതെ കറക്കണം. കെച്ചപ്പ് കുപ്പിയിൽ നിന്നുള്ള അവസാന തുള്ളി സോസും കിട്ടാനായി ഇങ്ങനെ ചെയ്താൽ മതി

Author : സമകാലിക മലയാളം ഡെസ്ക്

ജോലിക്ക് പോകാന്‍ തിരക്കിട്ടിറങ്ങുന്നതിനിടെ എന്തെങ്കിലും കഴിച്ചിട്ട് പോകാം എന്നുവിചാരിച്ച് ഞൊടിയിടയില്‍ നൂഡില്‍സ് തയ്യാറാക്കി വരുമ്പോഴായിരിക്കും സോസ് തീരാറായ കാര്യം ഓര്‍ക്കുന്നത്. കുപ്പി തിരിച്ചുവച്ചും സ്പൂണ്‍ ഉപയോഗിച്ചുമൊക്കെ പല പരിശ്രമങ്ങളും നടത്തിയാലും വേണ്ട സോസ് പാത്രത്തില്‍ വീഴില്ലെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് ചെയ്യാവുന്ന ഒരു ട്രിക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ലോസ് ആഞ്ചലസില്‍ നിന്നുള്ള ഒരു കണ്ടന്റ് ക്രിയേറ്ററായ കേസി റീഗര്‍ ആണ് ഈ ഹാക്ക് വിഡിയോ പങ്കുവച്ചിരിക്കുന്നത്. താന്‍ ടിക് ടോക്കില്‍ കണ്ട ഒരു വിഡിയോയാണ് ഇതെന്നും ഇത് ഫലപ്രദമാണെന്ന് തോന്നിയതിനാലാണ് പരീക്ഷിച്ച് നോക്കുന്നതെന്നും പറഞ്ഞാണ് കേസി വിഡിയോ ചെയ്തത്. 

കെച്ചപ്പ് കുപ്പിയില്‍ നിന്നുള്ള അവസാന തുള്ളി സോസും കിട്ടാനായി ഇങ്ങനെ ചെയ്താല്‍ മതി. കുപ്പി നന്നായി അടച്ചശേഷം കൈയില്‍ പിടിച്ച് ഒരു ഏഴ് തവണ നിര്‍ത്താതെ കറക്കും. അപകേന്ദ്ര ബലം കുപ്പിയില്‍ അവശേഷിക്കുന്ന സോസ് അടപ്പിനോട് ചേര്‍ന്ന ഭാഗത്തേക്കെത്തും. ഇതുവഴി എളുപ്പത്തില്‍ സോസ് പുറത്തുചാടിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

SCROLL FOR NEXT