വൈറലായി മിടുക്കിയുടെ കേക്ക് മോഷണം ഇന്‍സ്റ്റഗ്രാം
Life

'ഒന്നും അറിയാത്ത പോലെ നിൽക്കാം അതാ നല്ലത്'; ഫ്രിഡ്ജിൽ കയറി നിന്ന് കുട്ടിക്കുറുമ്പിയുടെ കേക്ക് മോഷണം, പിടിക്കപ്പെട്ടപ്പോൾ.., വിഡിയോ

അപ്രതീക്ഷിതമായതു കൊണ്ട് വലിയൊരു ഞെട്ടലും പിന്നാലെ ഞാൻ ഈ രാജ്യക്കാരിയേ അല്ല എന്ന മട്ടിൽ കുട്ടി പിന്നിലേക്ക് ഇറങ്ങുന്നതുമാണ് വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ണ്ണച്ച് പാലു കുടിക്കുന്ന പൂച്ചയെ പോലെ പാതി തുറന്ന് ഫ്രിഡിജിന്റെ ഷെൽഫിൽ കയറി നിന്നാണ് കുട്ടിക്കുറുമ്പിയുടെ കേക്ക് മോഷണം. പിടിക്കപ്പെട്ടപ്പോഴുള്ള അവളുടെ എക്‌സ്‌പ്രഷനാണ് സോഷ്യൽമീഡിയയെ മുഴുവൻ ചിരിപടർത്തുന്നത്. കുട്ടികൾ കാണിക്കുന്ന ചെറിയ ചെറിയ വികൃതികൾ സോഷ്യൽമീഡിയയിൽ എപ്പോഴും വൈറലാവാറുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അത്തരത്തിൽ നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയെ മുഴുവൻ കൈയ്യിലെടുത്തിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ഒരു വിധത്തിൽ ആരും കാണാതെ ഫ്രിഡ്ജ് തുറന്ന് അതിനുള്ളിൽ കയറിനിന്ന് കേക്ക് കഴിക്കുന്നതിനിടെയാണ് പൊടുന്നതെ പിന്നിൽ നിന്നും വിളി വരുന്നത്. അപ്രതീക്ഷിതമായതു കൊണ്ട് വലിയൊരു ഞെട്ടലും പിന്നാലെ ഞാൻ ഈ രാജ്യക്കാരിയേ അല്ല എന്ന മട്ടിൽ കുട്ടി പിന്നിലേക്ക് ഇറങ്ങുന്നതുമാണ് വിഡിയോ.

വിഡിയോ വൈറലായതോടെ മലയാളികളടക്കം നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. 'ഒന്നും അറിയാത്ത പോലെ നിൽക്കാം'- എന്നായിരുന്നു അവളുടെ പ്രതികരണത്തിന് ഒരാൾ കുറിച്ചത്. 'ആ ഞെട്ടലോടെ അവൾ അപ്രത്യക്ഷയായി'- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

SCROLL FOR NEXT