ഫായിസ് നാസർ/ ഇൻസ്റ്റ​ഗ്രാം 
Life

വെറും എട്ട് സെക്കന്റിൽ ഒറ്റവലിക്ക് ജ്യൂസ് അകത്താക്കി, ​ഗിന്നസ് റെക്കോർഡിട്ട് ഫായിസ് നാസർ

ഫായിസ് നാസറിന് ഏഴാമത്തെ ഗിന്നസ് റെക്കോർഡ്  

Author : സമകാലിക മലയാളം ഡെസ്ക്

കറക്കി നേടിയതിന് ശേഷം ജ്യൂസ് കുടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച് മലയാളിയായ ഫായിസ് നാസർ. 8.02 സെക്കന്റ് നേരം കൊണ്ട് കാപ്രി സണ്ണിന്റെ (ജർമൻ ജ്യൂസ് ബ്രാൻഡ്) ഒരു പാക്കറ്റ് ജ്യൂസ് കുടിച്ചു തീർത്തതിലൂടെയാണ് കണ്ണൂരുകാരനായ ഫായിസിന് റെക്കോർഡ് നേട്ടം.

ആന്ദ്രേ ഒർട്ടോൾഫ് എന്ന ജർമൻ സ്വദേശിയുടെ റെക്കോർഡ് ആണ് ഫായിസ് ഒറ്റവലിക്ക് കുടിച്ചെടുത്തത്. 10.41 ആയിരുന്നു ആന്ദ്രേ ഒർട്ടോൾഫ എടുത്ത സമയം. ഫായിസിന്റെ പ്രകടനം ഗിന്നസ് വേൾഡ് റെക്കോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ ഏഴ് ഗിന്നസ് റെക്കോർഡുകളാണ് ഫായിസിന്റെ പേരിലുള്ളത്.

നേരത്തെ ഒരു വിരലിൽ ചീനച്ചട്ടി ഒരു മണിക്കൂറും പന്ത്രണ്ടു സെക്കന്റും കറക്കി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിൽ മുത്തിളും ഏത്തക്കയ്ക്കയും കഴിച്ചു തീർത്തതും റെക്കോർഡ് ആയി മാറി.  അബുദാബിയിലാണ് ഫായിസ് ജോലി ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

വായനയുടെ വസന്തം തീർത്ത് കണ്ണൂർ ബുക്ക് ഫെസ്റ്റ്: രണ്ടാം നാളും പുസ്തകോത്സവത്തിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ഞാങ്ങാട്ടിരിയിൽ 22-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

'ഫോൺ ചുവരിലെറിഞ്ഞാൽ തീരും അറസ്റ്റ്'; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

'കഷ്ടപ്പെട്ട് തടി കുറച്ചിട്ടും ചോദിച്ചത് സര്‍ജറി ചെയ്തുവോ എന്ന്; എന്റെ ശരീരത്തോട് ഞാനത് ചെയ്യില്ല'; തുറന്നു പറഞ്ഞ് കീര്‍ത്തി സുരേഷ്