വിഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Life

ഭാര്യക്ക് സൗന്ദര്യപ്പട്ടം കിട്ടിയില്ല, രണ്ടാം സ്ഥാനം മാത്രം; സ്റ്റേജിൽ കയറി കിരീടം വലിച്ചെറിഞ്ഞ് ഭർത്താവ്, വിഡിയോ 

എൽജിബിടിക്യുഐഎ+ സൗന്ദര്യ മത്സരത്തിൽ നിന്നുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ടാം സ്ഥാനം ലഭിച്ച മത്സരാർത്ഥിയുടെ ഭർത്താവ് ഫലം കേട്ടയുടൻ സ്റ്റേ‌ജിലെത്തി കിരീടം വലിച്ചെറിയുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

വസാനനിമിഷം വരെ ആവേശം പിടിച്ചുനിർത്തുന്നതിൽ സൗന്ദര്യ മത്സരങ്ങൾ എപ്പോഴും വിജയിക്കാറുണ്ട്. മത്സരാർത്ഥികൾ ഓരോ തലങ്ങൾ താണ്ടി മുന്നേറുമ്പോൾ കാണികൾ പോലും ആവേശത്തിലാകും. ആരാകും വിജയി എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്കെത്തുന്ന നിമിഷങ്ങൾ ഏറ്റവും സമ്മർദ്ദം നിറഞ്ഞതായിരിക്കും. എന്നാൽ ഈ സമ്മർദ്ദത്തെയെല്ലാം അതിജിവിച്ചുകഴിഞ്ഞ് അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഒരു സൗന്ദര്യ മത്സര വേദി. 

ബ്രസീലിൽ നടന്ന എൽജിബിടിക്യുഐഎ+ സൗന്ദര്യ മത്സരത്തിൽ നിന്നുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആര് കിരീടം ചൂടും എന്ന ചോദ്യത്തിന് മുന്നിൽ കൈകൾ ചേർത്തുപിടിച്ച് നൽക്കുന്ന രണ്ട് മത്സരാർത്ഥികളെയാണ് വിഡിയോയിൽ കാണുന്നത്. ഇവർക്ക് നടുവിലായി ലഭിക്കാൻ പോകുന്ന കിരീടവും കാണാം. ഒടുവിൽ കിരീടം നേടിയ സുന്ദരിയുടെ പേര് പ്രഖ്യാപിച്ചപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. 

രണ്ടാം സ്ഥാനം ലഭിച്ച മത്സരാർത്ഥിയുടെ ഭർത്താവ് ഫലം കേട്ടയുടൻ സ്റ്റേ‌ജിലെത്തി കിരീടം വലിച്ചെറിയുകയായിരുന്നു. ഭാര്യക്ക് ഒന്നാം സ്ഥാനം ലഭിക്കാത്തതിന്റെ ദേഷ്യം പ്രകടിപ്പിക്കുകയായിരുന്നു ഇയാൾ. സ്റ്റേജിൽ നിന്ന് തന്റെ ഭാര്യയെ വലിച്ചോണ്ടുപോകാനും ഇയാൾ ശ്രമിക്കുന്നുണ്ട്. വേദിയിലുണ്ടായിരുന്നവരും മത്സരാർത്ഥികളുമെല്ലാം ഈ സംഭവങ്ങൾ കണ്ട് ഞെട്ടി. ഒടുവിൽ സുരക്ഷാ ജീവനക്കാർ എത്തി പ്രശ്നമുണ്ടാക്കിയ വ്യക്തിയെ സ്റ്റേജിൽ നിന്ന് മാറ്റുന്നതും വിഡിയോയിൽ കാണാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT