വിഡിയോ സ്ക്രീൻഷോട്ട് 
Life

ഉയരമുള്ള തെങ്ങ് ഞൊടിയിടയിൽ കീഴടക്കി, കയറിയതിനേക്കാൾ സ്പീഡിൽ താഴേക്ക്; ഇതാണ് യഥാർത്ഥ സ്പൈഡർമാൻ, വിഡിയോ 

ഉയരമുള്ള തെങ്ങിന് മുകളിലേക്ക് ഞെടിയിടയിൽ കയറിപ്പോകുന്നയാളുടെ വിഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്

സമകാലിക മലയാളം ഡെസ്ക്

മാനുഷിക കഥാപാത്രമായ സ്പൈഡർമാന് ആരാധകർ ഏറെയാണ്. കുട്ടികളുടെ മനസ്സിൽ വീര പരിവേഷം തന്നെയാണ് സ്പൈഡർമാൻ നേടിയെടുത്തിരിക്കുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ നിങ്ങളാരെങ്കിലും സ്പൈഡർമാനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊരാളുടെ വിഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. 

ഉയരമുള്ള തെങ്ങിന് മുകളിലേക്ക് ഞെടിയിടയിൽ കയറിപ്പോകുന്നയാളുടെ വിഡിയോയാണ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ചുറുചുറുക്കോടെ തെങ്ങിന്റെ മുകളിലെത്തിയ ഇയാൾ തേങ്ങ ഇടുകയും ചെയ്തു. കയറിയതിനേക്കാൾ വേഗതയിൽ തിരിച്ചിറങ്ങുന്നതും വിഡിയോയിൽ കാണാം. ദി ഒറിജിനൽ സ്പൈഡർമാൻ എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. താഴേയിറങ്ങി ഒരു കൂസലുമില്ലാതെ ഇയാൾ നടന്നുപോകുന്നത് കാണാം.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT