45-കാരനായ സിക്കന്ദര്‍ യാദവ് രണ്ട് മക്കളുടെ പിതാവാണ്.   വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
Life

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

ഗീതാദേവിയുടെ ഭര്‍ത്താവ് ദിലേശ്വര്‍ ദര്‍വെ ഇവരുടെ ബന്ധം കണ്ടുപിടിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

പട്ന: ഏറെനാളായി ഭാര്യയുടെ അമ്മയുമായുള്ള അടുപ്പത്തെത്തുടര്‍ന്ന് 45 കാരനുമായി വിവാഹം നടത്തിക്കൊടുത്ത് ബന്ധുക്കള്‍. വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ക്കെല്ലാം മുന്‍കൈയെടുത്തത് ഭാര്യാ പിതാവാണ്. ബിഹാറിലാണ് ഇത്തരമൊരു വിവാഹം നടന്നത്.

45-കാരനായ സിക്കന്ദര്‍ യാദവ് രണ്ട് മക്കളുടെ പിതാവാണ്. ഭാര്യ മരിച്ചതിന് ശേഷം സിക്കന്ദര്‍ യാദവ് ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് ഭാര്യാമാതാവും യുവാവും തമ്മില്‍ അടുപ്പത്തിലായത്. ഗീതാദേവിയുടെ ഭര്‍ത്താവ് ദിലേശ്വര്‍ ദര്‍വെ ഇവരുടെ ബന്ധം കണ്ടുപിടിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രഹസ്യമായി അന്വേഷിച്ചാണ് ഇരുവരുടേയും ബന്ധം കണ്ടുപിടിച്ചത്. തുടര്‍ന്ന നാട്ടുപഞ്ചായത്തിനെ അറിയിക്കുകയും ചെയ്തു. പഞ്ചായത്തിന് മുന്നില്‍ ഭാര്യാമാതാവുമായി ബന്ധമുണ്ടെന്ന് സിക്കന്ദര്‍ സ്മ്മതിച്ചു. ഇതോടെ സിക്കന്ദറും ഗീതാദേവിയും തമ്മിലുള്ള വിവാഹം നടത്താന്‍ ദിലേശ്വറും പഞ്ചായത്തും സമ്മതം നല്‍കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍