സക്കര്‍ബര്‍ഗും ഭാര്യയും അനന്ദ് അംബാനിക്കൊപ്പം വിഡിയോ സ്ക്രീന്‍ഷോട്ട്
Life

അനന്ദ് അംബാനിയുടെ വാച്ച് കണ്ട് അമ്പരന്ന് സക്കര്‍ബര്‍ഗിന്റെ ഭാര്യ, എനിക്കും വാങ്ങണമെന്ന് ഫെയ്‌സ്ബുക്ക് മേധാവി: വിഡിയോ

തനിക്ക് വാങ്ങണമെന്ന് തോന്നുന്നുണ്ടെന്ന് ചാന്‍ പറയുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

നന്ദ് അംബാനിയുടേയും രാധിക മര്‍ച്ചന്റിന്റേയും വിവാഹം പൊടിപൊടിക്കുകയാണ്. മൂന്നു ദിവസം നീണ്ട വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം എത്തിയിട്ടുണ്ട്. കൂടാതെ മെറ്റ സിഇഒ മാര്‍ക് സക്കന്‍ബര്‍ഗ് ഉള്‍പ്പടെയുള്ളവരും ആഘോഷങ്ങളുടെ ഭാഗമായി. ഇപ്പോള്‍ സക്കര്‍ബര്‍ഗിനും ഭാര്യയ്ക്കുമൊപ്പമുള്ള അനന്ദ് അംബാനിയുടെ ഒരു വിഡിയോ ആണ് ശ്രദ്ധനേടുന്നത്.

അനന്ദ് അംബാനിയുടെ ആഡംബര വാച്ച് കണ്ട് അംബരപ്പെടുന്ന പ്രിസില്ല ചാനിനെയാണ് വിഡിയോയില്‍ കാണുന്നത്. അനന്ദിന്റെ വാച്ച് നോക്കിയിട്ട് ഈ വാച്ച് മനോഹരമാണ്. വളരെ കൂള്‍ ആണ് എന്നാണ് അവര്‍ പറയുന്നത്. ഇത് കേട്ട് സക്കര്‍ബര്‍ഗ് താനും അത് ആനന്ദിനോട് പറഞ്ഞു എന്ന് പറയുന്നുണ്ട്. തനിക്ക് വാച്ചുകളോട് താല്‍പ്പര്യം ഇല്ലാത്ത ആളാണെന്നും പക്ഷേ ഈ വാച്ച് കണ്ടതിനുശേഷം വാച്ചിനോടുള്ള അഭിപ്രായം മാറിയെന്നാണ് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെടുന്നത്. തനിക്ക് വാങ്ങണമെന്ന് തോന്നുന്നുണ്ടെന്ന് ചാന്‍ പറയുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആഡംബര വാച്ചുകളുടെ വന്‍ കളക്ഷന്‍ തന്നെ അനന്ദ് അംബാനിക്കുണ്ട്. കഴിഞ്ഞ ദിവസം അണിഞ്ഞ റിച്ചാര്‍ഡ് മില്ലിന്റെ ഒരു വാച്ചിന് 50 കോടിയായിരുന്നു വില. കൂടാതെ വജ്രങ്ങള്‍ പതിച്ച ഒരു വാച്ചാണ് അനന്ദ് ഷര്‍വാണിക്കൊപ്പം പെയര്‍ ചെയ്തത്. ജംഗിള്‍ ഫീവര്‍ ഡ്രസ് കോഡായിരുന്നു ആഘോഷത്തിന്റെ രണ്ടാം ദിവസം തീമായി തെരഞ്ഞെടുത്തിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT