വീട് സ്വന്തമായ സന്തോഷത്തില്‍ കരയുന്ന കുട്ടിയുടെ ദൃശ്യം 
Life

'ഈ വീട് എനിക്ക് വേണം, നമ്മുടെ സ്വന്തം വീടെന്ന് അമ്മ'; സര്‍പ്രൈസ് കണ്ട് തരിച്ചുനിന്ന് കുട്ടി, പ്രതികരണം വൈറല്‍- വീഡിയോ 

മാര്‍ട്ടിസ്ട്രി എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

വീട് എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ്. വീട് ആരെങ്കിലും സമ്മാനമായി നല്‍കിയാല്‍, ആലോചിക്കുന്നതിനും അപ്പുറമായിരിക്കും വികാരപ്രകടനങ്ങള്‍. ഇപ്പോള്‍ വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമായെന്ന് കേള്‍ക്കുമ്പോള്‍ ഒരു കുട്ടി നടത്തുന്ന വികാരപ്രകടനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

മാര്‍ട്ടിസ്ട്രി എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'നമ്മള്‍ക്കും' വീട് സ്വന്തമായി എന്ന് അമ്മയുടെ വായില്‍ നിന്ന് കേള്‍ക്കുമ്പോള്‍ മകന് ഉണ്ടാവുന്ന പ്രതികരണമാണ് സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കിയത്.

ഓടുന്ന കാറില്‍ ഒരു ആണ്‍കുട്ടി ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ചുറ്റിലുമുള്ള വീടുകള്‍ കൗതുകത്തോടെ നോക്കിയാണ് കുട്ടി സഞ്ചരിക്കുന്നത്. യാത്രാമധ്യേ വാഹനം ഒരു വീടിന് മുന്നില്‍ നിന്നു. വീടിന്റെ ഭംഗി കണ്ട്, ഈ വീട് വേണമെന്ന് കുട്ടി പറഞ്ഞു. ഇതിന് അമ്മ നല്‍കിയ മറുപടിയാണ് കുട്ടിയുടെ വികാരപ്രകടനങ്ങളിലേക്ക് നയിച്ചത്.

ഇത് 'നമ്മുടെ' സ്വന്തം വീട് എന്ന അമ്മയുടെ വാക്ക് കേട്ട് സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാതെ കുട്ടി തരിച്ചുനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് കുട്ടി സന്തോഷം കൊണ്ട് കരയാന്‍ തുടങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

ഇടയ്ക്കിടെ, ഇത് സത്യമാണോ എന്ന് കുട്ടി ചോദിക്കുന്നുണ്ട്. നുണയല്ല, ഇത് 'നമ്മുടെ' വീട് ആണ് എന്ന് അമ്മ ആവര്‍ത്തിച്ച് മറുപടിയും നല്‍കുന്നുണ്ട്. കുട്ടിയുടെ സഹോദരിയും സന്തോഷം കൊണ്ട് ഒച്ചവെയ്ക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT