നടുറോഡില്‍ കീരിയും പാമ്പും തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യം 
Life

നടുറോഡില്‍ കീരിയും പാമ്പും തമ്മില്‍ പൊരിഞ്ഞ പോരാട്ടം; ഒടുവില്‍- വീഡിയോ 

റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ മൂര്‍ഖന്റെ പിന്നാലെയെത്തിയ കീരി അതിനെ ആക്രമിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കീരിയും പാമ്പും ബദ്ധശത്രുക്കളാണ് എന്നാണ് പൊതുവേ പറയാറ്. ആളുകള്‍ നോക്കി നില്‍ക്കെ റോഡിനു നടുവില്‍ മൂര്‍ഖന്‍ പാമ്പും കീരിയും തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ മൂര്‍ഖന്റെ പിന്നാലെയെത്തിയ കീരി അതിനെ ആക്രമിക്കുകയായിരുന്നു. രണ്ട് കീരികളാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ ഒരു കീരി മാത്രമാണ് പാമ്പിനെ ആക്രമിച്ചത്. പത്തിവിരിച്ചു നിന്ന മൂര്‍ഖന്‍ പാമ്പിന്റെ തൊട്ടു മുന്നിലെത്തിയ കീരി അതിന്റെ തലയില്‍ ചാടിക്കടിക്കുന്നത് ദൃശ്യത്തില്‍ കാണാം. 

തലയില്‍ പിടുത്തമിട്ട കിരി ഉടന്‍തന്നെ പാമ്പിനെ കടിച്ചുകുടയുകയായിരുന്നു. പാമ്പിനെ കൊന്നതിനു ശേഷമാണ് കീരി അതിന്റെ തലയിലെ പിടുത്തം അയച്ചത്. ബിഗ് ക്യാറ്റ് നമീബിയ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്