കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മ/ വിഡിയോ സ്ക്രീൻഷോട്ട് 
Life

സെക്കന്റുകളുടെ വ്യത്യാസത്തിൽ സീലിങ് നിലംപൊത്തി; അമ്മയുടെ സമയോചിത ഇടപെടൽ, കുഞ്ഞിനെ രക്ഷിച്ചത് തലനാരിഴയ്‌ക്ക്, വിഡിയോ

കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് അമ്മ

Author : സമകാലിക മലയാളം ഡെസ്ക്

സെക്കന്റുകളുടെ വ്യത്യാസത്തിൽ അത്ഭുതകരമായ ഒരു രക്ഷപ്പെടൽ. സോഷ്യൽമീഡിയയെ അമ്പരപ്പിച്ച അമ്മയും കുഞ്ഞുമാണ് ഇപ്പോൾ വൈറൽ താരങ്ങൾ. കംബോഡിയയിലാണ് സംഭവം. വീട്ടിലെ സീലിങ് ഇടകി വീഴുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഒരു അമ്മ തന്റെ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തുന്നതാണ് വിഡിയോയിൽ. 

രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ജൂലൈ മൂന്നിന് തലസ്ഥാന ന​ഗരമായി നോം പെനിലാണ് സംഭവം. അമ്മ തന്റെ കയ്യിൽ ഒരു കുഞ്ഞിനെയും മറ്റൊരു കുഞ്ഞിനെ ബേബി വാക്കറിൽ ഇരുത്തിയിരുന്നു. മുതിർന്ന രണ്ട് കുട്ടികളും ഇവർക്ക് സമീപം നിൽപ്പുണ്ടായിരുന്നു. ഇതിനിടെയാണ് വീടിന്റെ സീലിങ് ഇളകുന്നത് ശ്രദ്ധയിൽപെട്ടത്. ഉടനെ അമ്മയും മുതിർന്ന കുട്ടികളും ഓടിമാറുന്നു. തുടർന്നാണ് ബേബി വാക്കറിലുണ്ടായിരുന്നു കുട്ടി ഒപ്പമില്ലെന്ന് മനസിലായത്. തുടർന്ന് അമ്മ കുഞ്ഞിനെ വലിച്ചു നീക്കിയതിനു പിന്നാലെ സീലിങ് മുഴുവനായും നിലപൊത്തുന്ന കാഴ്‌ചയും കാണാം.

വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അമ്മയുടെ ആത്മധൈര്യത്തെയും സമയോചിത ഇടപെടലിനെയും പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ. അമ്മയ്‌ക്ക് ബി​ഗ് സല്യൂട്ട് നൽകുന്നുവെന്നായിരുന്നു പലരുടെയും കമന്റ്. വിഡിയോ കണ്ട് അമ്പരുന്നു പോയെന്നും ചിലർ കമന്റ് ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി