സുരഭി മോഹൻ 
Life

സലിം c/o സുരഭി മോഹൻ, മരിച്ചിട്ട് അ‍‍ഞ്ചാം മാസം സലിമിന് വിലാസമായി, മനുഷ്യത്വം

സലിമിന്റെ മൃതദേഹം അ‍ഞ്ച് മാസമായിട്ടും ഏറ്റെടുക്കാൻ ആരുമെത്തിയിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മനുഷ്യത്വത്തിന്റെ മറ്റൊരു മുഖമായി മാറിയിരിക്കുകയാണ് അമ്പത്തി മൂന്നുകാരിയായ സുരഭി മോഹൻ. കൊല്ലം ജില്ല ആശുപത്രിയിൽ വച്ച് മരിച്ച 54 കാരൻ സലിമിന്റെ മൃതദേഹം അ‍ഞ്ച് മാസമായിട്ടും ഏറ്റെടുക്കാൻ ആരുമെത്തിയിരുന്നില്ല. ഒടുവിൽ അ​ദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ ചെയ്തിരിക്കുകയാണ് ജില്ല ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫിസറായ സുരഭി. 2023 ഡിസംബറിലാണ് സുരഭിയുടെ അച്ഛനെ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആ സമയത്താണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സ‌ലിമിനെ പൊലീസുകാർ ജില്ലാശുപത്രിയിൽ എത്തിക്കുന്നത്. സുരഭിയുടെ അച്ഛന്റെ കിടയ്ക്കയ്ക്ക് തൊട്ടരുകിലാണ് സലിമിനെയും കിടത്തിയിരുന്നത്.

എല്ലാ ദിവസവും അച്ഛനെ കാണാനെത്തുന്ന സുരഭി ആരോരുമില്ലാത്ത സലിമിനു കൂടി ഭക്ഷണം കൊണ്ടുവരാൻ തുടങ്ങി. എന്നാൽ മൂന്നാഴ്ച ഐസിയുവിൽ കിടന്ന ശേഷം ജനുവരിയിൽ അദ്ദേഹം മരിച്ചു. ഏറ്റുവാങ്ങാൻ ആരുമെത്താത്തതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഏപ്രിൽ 28 ന് ആരോഗ്യവകുപ്പിൻ്റെ നിർദേശത്തെ തുടർന്ന് മൃതദേഹം കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്തു. അന്ന് അവകാശികൾ ആരുമെത്തിയില്ലെങ്കിൽ മതാചാരപ്രകാരം സലിമിന്റെ മരണാനന്തര ചടങ്ങുകൾ ചെയ്യാൻ തനിക്ക് അവസരം നൽകണമെന്ന് സുരഭി പൊലീസ് സർജനോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ അ‍‍ഞ്ച് മാസമായിട്ടും സലിമിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരുമെത്തിയില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിലെ കുട്ടികളുടെ പഠനാവശ്യത്തിനായി സലിമിന്റെ മൃതദേഹം വിട്ടു കൊടുക്കാൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവായി. എന്നാൽ മെയ് 2 ന് സുരഭി കൊല്ലം ജുമാ മസ്ജിദിൽ നിന്ന് ഉസ്താദുമാരെ വരുത്തി സലിമിന്റെ മരണാനന്തര ചടങ്ങുകൾ ചെയ്തു. സലിം c/o സുരഭി മോഹൻ, ജില്ലാ ആശുപത്രി സീനിയർ നഴ്‌സിംഗ് ഓഫീസർ എന്ന മേല്‍വിലാസം എഴുതിയാണ് സുരഭി അദ്ദേഹത്തിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകിയത്. ഒരു നഴ്‌സ് എന്ന നിലയിലും സഹജീവി എന്ന നിലയിലും ഇത് തൻ്റെ കടമയാണെന്ന് ഈ സത്കർമ്മത്തിന് ശേഷം സുരഭി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT