പൂര്‍ണ ഗോളാകൃതിയിലുള്ള മുട്ടയാണെന്നതാണ് ഇതിന്റെ പ്രത്യേകത 
Life

അമ്പോ,ഒരു മുട്ടയ്ക്ക് ഇത്രയും വിലയോ! ലേലത്തില്‍ വിറ്റത് 21000 രൂപയ്ക്ക്

എന്നാല്‍ സാധാരണക്കാരനല്ല ഈ മുട്ട. പൂര്‍ണ ഗോളാകൃതിയിലുള്ള മുട്ടയാണെന്നതാണ് ഇതിന്റെ പ്രത്യേകത.

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഒരു മുട്ടയ്ക്ക് നമ്മുടെ നാട്ടില്‍ 7 മുതല്‍ എട്ട് രൂപവരെയാണ് പരമാവധി വില. എന്നാല്‍ 21000 രൂപയുടെ മുട്ടയുണ്ടെന്ന് പറഞ്ഞാലോ. നെറ്റി ചുളിക്കേണ്ട. യുകെയില്‍ ഒരു മുട്ട ലേലത്തില്‍ പോയത് 200 പൗണ്ടിനാണ് അതായത് ഇന്ത്യന്‍ രൂപ ഏകദേശം 21,000ത്തിന്.

എന്നാല്‍ സാധാരണക്കാരനല്ല ഈ മുട്ട. പൂര്‍ണ ഗോളാകൃതിയിലുള്ള മുട്ടയാണെന്നതാണ് ഇതിന്റെ പ്രത്യേകത. ലാംബോണില്‍ താമസിക്കുന്ന എഡ് പൗണല്‍ ആണ് ഈ മുട്ടയെ ഇത്രയും വലിയ തുകയ്ക്ക് ലേലത്തില്‍ വാങ്ങിയത്. മുട്ട വാങ്ങിയ തുക പൗണല്‍ യുവാക്കളുടെ മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു ചാരിറ്റി സംഘടന യുവന്റസ് ഫൗണ്ടേഷന് സംഭാവനയായി നല്‍കുകയും ചെയ്തു.

ഫൗണ്ടേഷന് ആദ്യം സംശയം തോന്നിയെങ്കിലും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് തുക സ്വീകരിക്കുകയായിരുന്നു. മുട്ട ലേലം ചെയ്തതില്‍ ലഭിച്ച തുക മാനസിക പ്രശ്‌നങ്ങളുള്ളവരെ പിന്തുണയ്ക്കുന്നതിന് സഹായകമാകുമെന്ന് ഫൗണ്ടേഷന്റെ പ്രതിനിധിയായ റോസ് റാപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

ഇത്രയും വലിയ തുക കൊടുത്ത് മുട്ട സ്വന്തമാക്കിയതില്‍ ഖേദമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ പൗണല്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, വളരെ രസകരമായിരുന്നു. പണം നന്നായി തന്നെയാണ് ചെവഴിച്ചതെന്ന് കരുതുന്നു. എന്തായാലും മുട്ട ലേലം വാര്‍ത്തകളിലൂടെ ലോകമെമ്പാടും ശ്രദ്ധ നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT