സോഷ്യല്‍മീഡിയയില്‍ വൈറലായി ബാനി വൈല്‍ഡ് ലൈഫ് എസ്ഒഎസ് എക്സ്
Life

പരിക്കുകളെ അതിജീവിച്ചു; വൈറലായി ബാനിയുടെ മഡ്-സ്വിമ്മിങ് പൂളിലെ കുളി, പരിപാലകരെ പ്രശംസിച്ച് സോഷ്യൽമീഡിയ, വിഡിയോ

പരിക്കുകളെ അതിജീവിച്ച് ബാനി വീണ്ടും സോഷ്യൽമീഡിയയിൽ നിറയുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന് വീണ്ടും ബാനി. മഥുരയിലെ എലിഫന്റ് ഹോസ്പിറ്റല്‍ ക്യാമ്പസില്‍ പരിശീലകര്‍ പ്രത്യേകം തയ്യാറാക്കിയ മഡ് സ്വിമ്മിങ് പൂളില്‍ ആസ്വദിച്ച് കുളിക്കുന്ന ബാനിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഉത്തരാഖണ്ഡില്‍ ആന കൂട്ടത്തിനൊപ്പം റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ ഒൻപതു മാസം പ്രായമായ ഭാനിയുടെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് സോഷ്യല്‍മീഡിയ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇടിയുടെ ആഘാതത്തിൽ നട്ടെല്ലിനും ഇടിപ്പിനും ​ഗുരുതരമായി പരിക്കേറ്റ ബാനിയെ ആദ്യം ഉത്തരാഖണ്ഡ് വനം വകുപ്പും പിന്നീട് വൈൽഡ് ലൈഫ് എസ്ഒഎസ്സും ഏറ്റെടുത്തു ചികിത്സിച്ചു വരികയാണ്. പരിക്കുകളെ അതിജീവിച്ച് ബാനി വീണ്ടും സോഷ്യൽമീഡിയയിൽ നിറയുകയാണ്. വൈൽഡ് ലൈഫ് എസ്ഒഎസ് എക്സിലൂടെ പങ്കുവെച്ച വിഡിയോയിൽ ചെളിയില്‍ പുതഞ്ഞും വെള്ളത്തില്‍ മുങ്ങിയും ആസ്വദിച്ചാണ് കുട്ടിക്കുറുമ്പിയുടെ കുളി. ചൂടുകാലമായാല്‍ ആനകള്‍ക്ക് കുളിക്കുന്നതിന് തയ്യാറാക്കുന്ന ഇത്തരം മഡ്-സ്വിമ്മിങ്-പൂളുകള്‍ സാധാരണമാണ്. ചെളി വെള്ളത്തില്‍ കുളിക്കുന്നതിലൂടെ അവയുടെ ത്വക്കിന് സുരക്ഷ കവചം ഒരുക്കമെന്ന് എക്‌സില്‍ പങ്കുവെച്ച വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

അത് അവയെ അതിതീവ്ര ചൂടില്‍ നിന്നും അകറ്റി ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ പ്രാണികളുടെ ആക്രമണത്തില്‍ നിന്നും അവയെ രക്ഷിക്കുമെന്നും കുറിപ്പിൽ പറയുന്നു. വിഡിയോയ്ക്ക് താഴെ പരിശീലകരെ ആശംസിച്ച് നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. ബാനി അവളുടെ ജീവിതത്തിലെ ഏറ്റവും നല്ലനാളുകളാണ് ആസ്വദിക്കുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT