വീഡിയോ ദൃശ്യം 
Life

താളാത്മകം, സുന്ദരം, ഊര്‍ജസ്വലം; ഈ ഓട്ടോ ഡ്രൈവറുടെ നൃത്തം വൻ ഹിറ്റ്! (വീഡിയോ)

താളാത്മകം, സുന്ദരം, ഊര്‍ജസ്വലം; ഈ ഓട്ടോ ഡ്രൈവറുടെ നൃത്തം വൻ ഹിറ്റ്!

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. ഓട്ടോ സ്റ്റാന്‍ഡില്‍ വച്ച് ഈ ഡ്രൈവര്‍ കളിച്ച നൃത്തമാണ് ആസ്വാദകരുടെ ഹൃദയം കീഴടക്കി സാമൂഹിക മാധ്യമങ്ങളില്‍ പടരുന്നത്. 

മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ദയാനന്ദ് കാംബ്ലെ പങ്കിട്ട വീഡിയോയാണ് വൈറലായി മാറിയത്. പുനയിലെ ബാരാമതിയിലുള്ള ഓട്ടോ ഡ്രൈവറായ ബാബജി കാംബ്ലെയാണ് നര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തിയാണ് ദയാനന്ദ് വീഡിയോ പങ്കിട്ടിരിക്കുന്നത്. നര്‍ത്തകനെ പ്രശസ്തനാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 

മറാത്തി സിനിമയായ നടരംഗിലെ മാല ജൗ ധ്യാന ഘരി എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഓട്ടോ ഡ്രൈവര്‍ ചുവടുവയ്ക്കുന്നത്. അത്ര സുന്ദരമായും താളാത്മകമായും ഊര്‍ജസ്വലതയോടെയും ഡ്രൈവര്‍ ഡാന്‍സ് കളിക്കുന്നുണ്ട്. സഹ പ്രവര്‍ത്തകര്‍ ചുറ്റിലും നിന്നു സുഹൃത്തിന് കട്ട പിന്തുണ നല്‍കുന്നുണ്ട്. നാല് മിനിറ്റിനടുത്തുണ്ട് വീഡിയോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്