bengal tiger Pinterest
Life

കടുവയുടെ 'സോളോ ട്രിപ്പ്'; ദേശീയ പാതയും ജനവാസ മേഖലയും മുറിച്ചു കടന്നു, മധ്യപ്രദേശിൽ നിന്ന് ഒഡീഷ വരെ 800 കിലോമീറ്റർ ഒറ്റനടത്തം!

ദേശീല കടുവ കണക്കെടുപ്പിനായി സ്ഥാപിച്ച കാമറ ട്രാപ്പുകളിലാണ് ഈ അപൂർവയാത്ര പതിഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

തീറ്റ തേടിയും ഇണ ചേരുന്നതിനും പോരിൽ തോറ്റാലുമൊക്കെ കടുവകൾ ദീർഘദൂരം സഞ്ചരിക്കാറുണ്ട്, എന്നാൽ അതിനൊരു പരിധിയുണ്ട്. ഇവിടെ ഒറ്റനടത്തത്തിൽ റോയൽ ബം​ഗാൾ കടുവ താണ്ടിയത് 800 കിലോമീറ്ററാണ്. മധ്യപ്രദേശിലെ വിദർഭ മേഖലയിൽ നിന്ന് ആരംഭിച്ച 'സോളോ ട്രിപ്പ്' അവസാനിച്ചത് ഒഡീഷയിലെ സിമിലിപാൽ കടുവ സങ്കേതത്തിലാണ്.

ജനുവരിയിൽ ഒഡീഷ സിമിലിപാൽ കടുവ സങ്കേതത്തിലെത്തിയ നാല് വയസ്സ് പ്രായമായ ബം​ഗാൾ കടുവയുടെ പാത പിന്തുടർന്ന വനംവകുപ്പാണ് ഈ ദീർഘദൂര യാത്രയുടെ തെളിവുകൾ പുറത്തുവിട്ടത്. ദേശീല കടുവ കണക്കെടുപ്പിനായി സ്ഥാപിച്ച കാമറ ട്രാപ്പുകളിലാണ് ഈ അപൂർവയാത്ര പതിഞ്ഞത്.

മധ്യപ്രദേശിലെ വിദർഭ മേഖലയിൽ നിന്ന് ആരംഭിച്ചുവെന്ന് കരുതുന്ന പലായനം ഛത്തീസ്​ഗഡ് പിന്നിട്ട് ഒഡീഷയിലെ സിമിലിപാൽ കടുവ സങ്കേതത്തിലാണ് അവസാനിച്ചത്. സങ്കേതത്തിൽ പുതിയ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പരിശോധന ആരംഭിച്ചതെന്ന് അധികൃതർ പറയുന്നു.

ജനവാസമേഖലയും ദേശീയ പാതകളും യാത്രക്കിടെ കടുവ മുറിച്ചു കടന്നതായി സൂചനയുണ്ട്. കടുവകൾ ഇത്രദൂരം യാത്ര ചെയ്ത് മറ്റൊരു വനത്തിലെത്തുന്നത് വിരളമാണ്. 2019ൽ മഹാരാഷ്ട്രയിൽ നിന്ന് യാത്രതിരിച്ച് തെലങ്കാന ചുറ്റി തിരികെ മഹാരാഷ്ട്രയിൽ എത്തിയ 3020 കിലോമീറ്റർ യാത്രയാണ് കടുവ യാത്രയിലെ റെക്കോർഡ്. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലിയിൽ 2,750 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കടുവ സങ്കേതങ്ങളിലൊന്നാണ് സിമിലിപാൽ, 2025 ലെ കണക്കു പ്രകാരം ഇവിടെ 27 മുതിർന്ന കടുവകളും എട്ട് കുട്ടി കടുവകളുമാണുള്ളത്.

Royal Bengal Tiger travels 800 km, Madhyapradesh to odisha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

SCROLL FOR NEXT