വീഡിയോ ദൃശ്യം 
Life

'എമ്മാതിരി ആത്മവിശ്വാസം'-  സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ട് തെരുവ് നായ; വീഡിയോ വൈറല്‍

'എമ്മാതിരി ആത്മവിശ്വാസം'-  സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ട് തെരുവ് നായ; വീഡിയോ വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ ഏറ്റവും ശക്തരായ ജീവികളാണ് സിംഹങ്ങള്‍ എന്നാണ് പൊതുവെ കണക്കാക്കുന്നത്. എന്നാല്‍ ആ ധാരണ ചിലപ്പോള്‍ മാറ്റേണ്ടി വരും. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

കാട്ടില്‍ അകപ്പെട്ട തെരുവ് നായ തനിക്ക് നേരെ വന്ന സിംഹത്തെ ഒറ്റയ്ക്ക് നേരിടുന്നതാണ് വീഡിയോയില്‍ ഉള്ളത്. തൊട്ടപ്പുറത്ത് വേറെയും സിംഹങ്ങളേയും കാണാം. എന്നാല്‍ അതൊന്നും കൂസാതെ തനിക്ക് നേരെയെത്തിയ സിംഹത്തെ സധൈര്യം നേരിടുന്ന നായയെ വീഡിയോയില്‍ കാണാം. 

ഒരു തെരുവ് നായ ഒറ്റയ്ക്ക് സിംഹങ്ങളെ നേരിടുന്ന വീഡിയോയാണ് വൈറലായി മാറിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്‌വാനാണ് വീഡിയോ പങ്കിട്ടത്- 'നായയും സിംഹവും നേര്‍ക്കുനേര്‍. ഇത്തരം ഘട്ടങ്ങളില്‍ ജീവിതത്തില്‍ വളരെയധികം ആത്മവിശ്വാസം ആവശ്യമാണ്. വഴിതെറ്റിയ നായ്ക്കളുടെ പ്രശ്‌നവും സിംഹത്തിന്റെ ഇടപെടലും അത് ഉയര്‍ത്തിക്കാട്ടുന്നു'- വീഡിയോ പങ്കിട്ട് പര്‍വീണ്‍ കുറിച്ചു.

നിങ്ങളുടെ ശാരീരിക ക്ഷമതയോ വലിപ്പമോ ഒന്നുമല്ല കാര്യം. കെടാതെ നില്‍ക്കുന്ന ആത്മവിശ്വാസമാണ് വളരെ പ്രധാനം എന്നാണ് വീഡിയോക്ക് ഒരാള്‍ ഇട്ട കുറിപ്പ്. നിരവധി പേരാണ് ഇത്തരത്തില്‍ വീഡിയോക്ക് പ്രതികരണവുമായി രംഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT