പ്രതീകാത്മക ചിത്രം 
Life

എണ്ണയിലിട്ട് വറുത്തെടുത്ത തണ്ണിമത്തന്‍! എന്തുകാര്യത്തിന്?, അതിശയിച്ച് സോഷ്യല്‍ മീഡിയ 

തണ്ണിമത്തന്‍ കൊണ്ടുള്ള ഒരു പാചക വീഡിയോ ആണ് വൈറലാകുന്നത്. തണ്ണിമത്തന്‍ എണ്ണയിലിട്ട് വറുത്തെടുക്കുന്നതാണ് ഉള്ളടക്കം

Author : സമകാലിക മലയാളം ഡെസ്ക്


വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്നത് ഏറ്റവുമധികം ആളുകള്‍ കഴിക്കുന്നതുമായ പഴമാണ് തണ്ണിമത്തന്‍. ധാരാളെ വെള്ളം അടങ്ങിയ പഴമായതിനാല്‍ വേനലിന് അനുയോജ്യമായ ഒന്നാണ് ഇത്. തണ്ണിമത്തന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചും ജ്യൂസ് അടിച്ചുമൊക്കെ കഴിക്കുന്നത് പതിവാണ്. എന്നാല്‍, പരീക്ഷണങ്ങള്‍ക്ക് പരിധിയില്ലാത്ത സോഷ്യല്‍ മീഡിയയില്‍ തണ്ണിമത്തന്‍ കൊണ്ടുള്ള ഒരു പാചക വീഡിയോ ആണ് വൈറലാകുന്നത്. 

തണ്ണിമത്തന്‍ എണ്ണയിലിട്ട് വറുത്തെടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തണ്ണിമത്തിന്‍ മുഴുവനോടെ മാവില്‍ മുക്കിയെടുത്ത് വറക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. നന്നായി വറുത്ത് തണ്ണിമത്തന്റെ പുറംതോടിന് നിറം മാറിത്തുടങ്ങുമ്പോഴാണ് ഇത് എണ്ണയില്‍ നിന്ന് മാറ്റുന്നത്. അതിനുശേഷം ചെറിയ കഷ്ണങ്ങളാക്കിയും കാണിക്കുന്നുണ്ട്. 

ഇങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനം എന്താണെന്നാണ് വീഡിയോ കാണുന്നവരുടെയെല്ലാം സംശയം. ഇത് കഴിക്കുമ്പോള്‍ എന്തെങ്കിലും രുചി വ്യത്യാസം ഉണ്ടോ? എന്നും ചിലര്‍ ചോദിച്ചിട്ടുണ്ട്. തണ്ണിമത്തന്‍ വറക്കാനിടുമ്പോള്‍ പൊട്ടിത്തെറിക്കുമോ എന്ന് ചോദിക്കുന്നവരെയും കമന്റ് ബോക്‌സില്‍ കാണാം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT