വീഡിയോ ദൃശ്യം 
Life

"അവൾ ധീരമായി പൊരുതി", സ്തനാർബുദത്തെ തോൽപിച്ച സ്‌പെഷ്യൽ അതിഥിക്ക് പൈലറ്റിന്റെ സർപ്രൈസ്; വിഡിയോ വൈറൽ  

സ്തനാർബുദത്തെ തോൽപിച്ച ജില്ലിനായി കൈയടിക്കുകയായിരുന്നു വിമാനത്തിലെ യാത്രക്കാരെല്ലാം

Author : സമകാലിക മലയാളം ഡെസ്ക്

രോ ചെറിയ നേട്ടവും അതിനായുള്ള പരിശ്രമവും അംഗീകരിക്കുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് അനുഭവപ്പെടുക. അതുപോലൊരു നിമിഷമാണ് ജിൽ ഓൾഡ്ഹാം എന്ന സ്ത്രീയെ തേടിയെത്തിയത്. സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിൽ ഹവായിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അത്. സ്തനാർബുദത്തെ തോൽപിച്ച ജില്ലിനായി കൈയടിക്കുകയായിരുന്നു വിമാനത്തിലെ യാത്രക്കാരെല്ലാം. 

വളേരി ജോൺസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജില്ലിന്റെ അടുത്തിരുന്ന വ്യക്തിയാണ് വിഡിയോ പകർത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായാണ് പൈലറ്റിന്റെ അനൗൺസ്‌മെന്റ് ജില്ലിനെ തേടിയെത്തിയത്. "അവസാന സ്റ്റേജിലെത്തിയ സ്തനാർബുദത്തെ തോൽപിച്ച് വിജയം ആഘോഷിക്കാൻ ഹവായിയിലേക്ക് പോകുന്ന ഒരു സ്‌പെഷ്യൽ അതിഥി നമുക്കുണ്ട്. അവൾ ധീരമായി പൊരുതി, ഇപ്പോൾ കാൻസർ മുക്തയാണ്", പൈലറ്റിന്റെ വാക്കുകൾ കേട്ട ജിൽ വികാരഭരിതയാകുന്നത് വിഡിയോയിൽ കാണാം. വിമാനത്തിലെ യാത്രക്കാരെല്ലാം ജില്ലിനെ കൈയടിച്ച് അഭിനന്ദിക്കുന്നതും കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'