ഇസാൻ മുഹമ്മദ് സുഹൃത്തിനൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Life

'കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്‌ലി നടക്കുന്നുണ്ട്'; സോഷ്യൽമീഡിയയിൽ തരം​ഗമായി ഇസാൻ, വൈറൽ വിഡിയോ

ഇസാൻ മുഹമ്മദ് എന്ന ഇൻസ്റ്റ​ഗ്രാമിലെ കുട്ടിത്താരമാണ് വിഡിയോയ്‌ക്ക് പിന്നിൽ

Author : സമകാലിക മലയാളം ഡെസ്ക്

പുതുവത്സരം വരുന്നതോടെ ന്യൂഇയർ റെസല്യൂഷനുകൾ തട്ടി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. അതിനിടെയാണ് ജീവിതത്തിന്റെ പ്ലാസിങ്ങിനെ കുറിച്ച് പറഞ്ഞ് സോഷ്യൽമീഡിയ മുഴുവനോടെ ഏറ്റെടുത്ത് രണ്ട് കുട്ടിത്താരങ്ങൾ തരം​ഗമാകുന്നത്. ഇസാൻ മുഹമ്മദ് എന്ന ഇൻസ്റ്റ​ഗ്രാമിലെ കുട്ടിത്താരമാണ് വിഡിയോയ്‌ക്ക് പിന്നിൽ.

ജീവിതത്തിൽ രക്ഷപ്പെടാനുള്ള പ്ലാനിങ്ങിനെ കുറിച്ച് സുഹൃത്തിനൊപ്പം നടത്തിയ നിരീക്ഷണമാണ് ഇസാനെ വൈറലാക്കിയത്. ജീവിതത്തിൽ കൈച്ചിലാവാനുള്ള പ്ലാനിംഗിലാണ്, കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്ലി നടക്കുന്നുണ്ട്'- ഇസാന്റെ ഈ ഡയലോ​ഗ് എന്തായാലും സൂപ്പർഹിറ്റ് ആയി. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖരാണ് ഇസാന്റെ ഈ ശൈലി ഏറ്റെടുത്തത്.

നടി സുരഭി ലക്ഷ്മി, ​ഗായിക സിത്താര കൃഷ്‌ണകുമാർ, സംവിധായകനും തിരക്കഥാകൃത്തുമായി മുഹ്‌സിൻ പെരാരി, ഫുട്‌ബോൾ താരം സികെ വിനീത് എന്നിവരാണ് വിഡിയോയ്‌ക്ക് കമന്റ് ചെയ്‌തവരിൽ ചിലർ. കുസൃതിയും മോട്ടിവേഷനും നിറഞ്ഞ ഇസാന്റെ വിഡിയോകൾക്ക് ആരാധകർ ഏറെയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

ഞെട്ടി, ആഴ്സണൽ! വഴങ്ങിയത് 3 ​ഗോളുകൾ; 'ബ്രൈറ്റൻ ബ്രില്ല്യൻസ്'!!!

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിൻവാങ്ങുന്നു; രാജ്യത്ത് ഇതുവരെ 15 ശതമാനം മഴക്കുറവ്

'ചര്‍ച്ച അല്ലെങ്കില്‍ നിര്‍ണ്ണായക യുദ്ധം'; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍; മുന്നോട്ടു വെച്ച് 7 നിബന്ധനകള്‍

ട്രാൻസ്ജെൻഡർക്ക് നേരെ ലൈംഗിക അധിക്ഷേപം, ഭീഷണി; ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ