ചിത്രം: ലിങ്ക്ഡ്ഇൻ 
Life

വെള്ളപ്പൊക്കത്തിൽ മുങ്ങി, 11 ലക്ഷം രൂപയുടെ കാർ നന്നാക്കാൻ 22 ലക്ഷം രൂപ; ദുരനുഭവം വിവരിച്ച് ഉടമ 

ഫോക്‌സ്‌വാഗൺ പോളോ ഹാച്ച്ബാക്ക് നന്നാക്കാൻ സർവീസ് സെന്റർ നൽകിയ എസ്റ്റിമേറ്റ് തുക കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു ഉപയോക്താവ്

Author : സമകാലിക മലയാളം ഡെസ്ക്

ർണാടകയിലെ ബെംഗളൂരുവിലുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഫോക്‌സ്‌വാഗൺ പോളോ ഹാച്ച്ബാക്ക് നന്നാക്കാൻ സർവീസ് സെന്റർ നൽകിയ എസ്റ്റിമേറ്റ് തുക കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു ഉപയോക്താവ്. 11 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാർ നന്നാക്കാൻ 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് കൈമാറിയത്. കാർ ഉടമയായ അനിരുദ്ധ് ഗണേഷ് എന്നയാളാണ് തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്. 

വെള്ളപ്പൊക്കത്തിൽ അനിരുദ്ധിന്റെ വാഹനം പൂർണമായും മുങ്ങിപ്പോയി. പിന്നാലെ ഇദ്ദേഹം വാഹനം ട്രക്കിൽ കയറ്റി വൈറ്റ്ഫീൽഡിലെ ഫോക്‌സ്‌വാഗൺ സർവീസ് സെന്ററിലേക്ക് അയച്ചു. കാർ 20 ദിവസത്തോളം വർക്ക് ഷോപ്പിലായിരുന്നു. ശേഷം ഫോക്‌സ്‌വാഗൺ സർവീസ് സെന്ററിൽ നിന്ന് അനിരുദ്ധിന് ഒരു കാൾ വന്നു. സർവീസ് സെന്റർ 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കൈമാറുകയായിരുന്നു. 

ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ കാർ ടോട്ടൽ ലോസ് ആയി എഴുതിത്തള്ളുമെന്നും സർവീസ് സെന്ററിൽ നിന്ന് വാഹനം വാങ്ങുമെന്നും ഇൻഷുറൻസ് കമ്പനി മറുപടി നൽകി. പക്ഷെ എസ്റ്റിമേറ്റ് ചെയ്ത് നൽകിയതിന് ഏകദേശം അരലക്ഷം രൂപയോളം അടയ്ക്കണമെന്നാണ് സർവീസ് സെന്റർ അറിയിച്ചത്. കാറിന്റെ രേഖകൾ ശേഖരിക്കാൻ ഷോറൂമിലെത്തിയപ്പോൾ അനിരുദ്ധിന് 44,840 രൂപയുടെ ബില്ലാണ് നൽകിയത്. ഒരു എസ്റ്റിമേറ്റ് രേഖ നൽകുന്നതിനുള്ള ഏതൊരു സേവന കേന്ദ്രത്തിനുമുള്ള ഉയർന്ന പരിധി 5,000 രൂപയാണ്. ഇത് ചൂണ്ടിക്കാട്ടി പിന്നീട് ഫോക്‌സ്‌വാഗനിൽ നേരിട്ട് ബന്ധപ്പെട്ടാണ് ഇയാൾ പ്രശ്നം പരിഹരിച്ചത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT