മാന്‍ മംസ് ‘man mums’ Center-Center-Kochi
Life

ആലിംഗനം ചെയ്ത് സമ്മർദ്ദം ഒഴിവാക്കാം... വെറും 600 രൂപ.. സ്ത്രീകൾക്ക് മാത്രം; എന്താണ് 'മാന്‍ മംസ്'

വിവിധ ഓൺലൈൻ സൈറ്റുകൾ വഴി പണം നല്‍കിയാണ് ഈ ആലിംഗനങ്ങള്‍ക്കുള്ള സംവിധാനമൊരുക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ പലതരം ട്രെന്‍ഡുകളാണ് ചൈനക്കാർ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. അത്തരത്തിലുള്ള ഒരു ട്രെൻഡ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയി മാറിയിട്ടുണ്ട്. മാനസിക സമ്മര്‍ദം കുറയ്ക്കാനായി സ്ത്രീകള്‍ പുരുഷന്മാരെ അഞ്ച് മിനിറ്റ് സമയത്തേക്ക് പണം നല്‍കി ആലിംഗനം ചെയ്യാം. ഏകദേശം 250 മുതൽ 600 രൂപയാണ് ഇതിന് ചെലവ് വരുന്നത്. ആലിംഗനം ചെയ്യാന്‍ ആശ്രയിക്കുന്ന ഈ പുരുഷന്മാർ അറിയപ്പെടുന്നത് മാന്‍ മംസ് ( man mums) എന്നാണ്. വിവിധ ഓൺലൈൻ സൈറ്റുകൾ വഴി പണം നല്‍കിയാണ് ഈ ആലിംഗനങ്ങള്‍ക്കുള്ള സംവിധാനമൊരുക്കുന്നത്. അതിന് ശേഷം മാളുകള്‍, സബ്‌വേ സ്റ്റേഷനുകള്‍ പോലുള്ള പൊതുസ്ഥലത്തുവെച്ച് മാന്‍ മംസിനെ ആലിംഗനം ചെയ്യാം.

ഇങ്ങനെ ചെയ്യുന്നതിലൂടെ സമ്മര്‍ദം അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വൈകാരികമായ ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തൽ. പെരുമാറ്റം, ക്ഷമ, ശരീരഘടന, രൂപം എന്നിവ മാനദണ്ഡമാക്കി സ്ത്രീകള്‍ക്ക് മാൻ മംമ്‌സിനെ തിരഞ്ഞെടുക്കാം. പരസ്പരം കണ്ടുമുട്ടുന്നതിന് മുൻപ് മാന്‍ മംസുമായി സ്ത്രീകൾക്ക് സ്വകാര്യമായി ചാറ്റ് ചെയ്യാനും അവസരമുണ്ട്. നഗരങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് ആലിംഗനങ്ങള്‍ക്കായി ആണ്‍മംമ്‌സിനെ തിരയുന്നതെന്നാണ് പല സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളും പറയുന്നത്.

ഈ ട്രെന്‍ഡിങിന്റെ മോശം വശങ്ങളും പലരും ചൂണ്ടി കാണിക്കുന്നുണ്ട്. പണം നല്‍കിക്കൊണ്ട് ആലിംഗനം ചെയ്യുന്നത് ചിലപ്പോൾ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങളുണ്ടാകാന്‍ കാരണമാകുമെന്നും വിലയിരുത്തലുകൾ ഉണ്ട്‌. എന്തായാലും ചൈനയിൽ "മാന്‍ മംസി"നു ദിവസേന ആവശ്യക്കാരെറുന്നു എന്നാണ് വിലയിരുത്തൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

SCROLL FOR NEXT