വാഹനങ്ങൾ പിന്നിട്ട് കുതിക്കുന്ന രാജ യാദവ് സ്‌ക്രീന്‍ഷോട്ട്‌
Life

'പുള്ളിപ്പുലിയുടെ വേഗം, എസ് യുവി പോലും മാറിനില്‍ക്കും'; ആരാണ് 'ബിഹാറി ടാര്‍സന്‍'?- വിഡിയോ

എഡ്ഗര്‍ റൈസ് ബറോസിന്റെ സാങ്കല്‍പ്പിക കഥാപാത്രമായ ടാര്‍സനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

എഡ്ഗര്‍ റൈസ് ബറോസിന്റെ സാങ്കല്‍പ്പിക കഥാപാത്രമായ ടാര്‍സനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. സമാനതകളില്ലാത്ത വേഗത്തിലും ചടുലതയിലും മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ചാടുന്ന ടാര്‍സന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ കായികക്ഷമതയില്‍ ടാര്‍സനെ ഓര്‍മ്മിപ്പിക്കുന്ന 'ബിഹാറി ടാര്‍സന്‍' ആണ് ഇന്റര്‍നെറ്റിന്റെ ഹൃദയം കീഴടക്കിയത്.

ബിഹാറില്‍ നിന്നുള്ള ഫിറ്റ്നസ് പ്രേമിയായ രാജ യാദവിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അദ്ദേഹത്തിന്റെ ഓട്ടവും കായികക്ഷമതയുമാണ് സോഷ്യല്‍മീഡിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു. യാദവിന്റെ നിരവധി വിഡിയോകള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ നിന്നുള്ള രാജ യാദവ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആയ രാജ യാദവ് ഫിറ്റ്നസില്‍ ഓട്ടത്തില്‍ ഥാര്‍, സ്‌കോര്‍പ്പിയോ തുടങ്ങിയ എസ്യുവികള്‍ പിന്നിട്ട് കുതിക്കുന്ന നിരവധി വിഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്.

ഓരോ പോസ്റ്റിലും ടാര്‍സനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഓടുന്നതും ട്രെയിനിങ് നടത്തുന്നതും കാണാം. 'നിങ്ങള്‍ക്ക് ഒരു പുള്ളിപ്പുലിയുടെ വേഗതയുണ്ട്, കഠിനാധ്വാനം തുടരുക, നിങ്ങള്‍ വളരെ ദൂരം പോകും' - തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോകള്‍ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പീക്ക് സമയം ആറുമുതൽ രാത്രി പതിനൊന്നര വരെ; ഇന്ധനസർച്ചാർജും കൂടും

നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം: സുപ്രീം കോടതി

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന; നാലുദിവസത്തിനുള്ളില്‍ കുടുങ്ങിയത് 6199 പേര്‍

മൃതദേഹത്തിനായി മണിക്കൂറുകൾ കാത്തിരുന്ന് ബന്ധുക്കൾ; മോർച്ചറിയിൽ മദ്യപിച്ച് ലക്ക് കെട്ട് ഉറങ്ങി ഡോക്ടർ, സസ്പെൻഷൻ (വിഡിയോ )

ആക്രമണം കൃത്യമായ ആസുത്രണത്തോടെ; വെടിയുതിര്‍ത്ത് 5 തവണ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളുടെ ബൈക്ക് കണ്ടെത്തി