നൈറ്റി ഉണക്കാൻ ഇട്ടിരിക്കുന്നു, വിഡിയോ സ്ക്രീൻഷോട്ട്/ ടൗവൽ ഉപയോ​ഗിച്ച് ഉണ്ടാക്കിയ ചിമ്പാൻസി, ട്വിറ്റർ 
Life

'ആരാണ് ഇങ്ങനെ തുണി ഉണക്കാൻ ഇടുന്നത്'; അർദ്ധരാത്രിയിൽ പേടിപ്പിച്ച് 'നൈറ്റി', അനുഭവം തുറന്ന് പറഞ്ഞ് സ്ത്രീ; വിഡിയോ

രാവിലെ എഴുന്നേറ്റപ്പോഴാണ് അത് നൈറ്റി ഉണങ്ങാൻ ഇട്ടിരിക്കുകയാണെന്ന് മനസിലായത്

Author : സമകാലിക മലയാളം ഡെസ്ക്

രാത്രികാലത്ത് എത്ര ധൈര്യമുള്ളവരാണെങ്കിലും അസാധാരണമായ ഒരു കാഴ്ചയോ ശബ്ദമോ കേട്ടാല്‍ ഒന്നും കിടുങ്ങും. മനസിലേക്ക് അപ്പോൾ ഭൂത-പ്രേതങ്ങളുടെ ചിന്തകൾ കയറിവരും. പലരുടെയും ജീവിതത്തില്‍ ഇങ്ങനെ ചില അസ്വഭാവിക അനുഭവങ്ങളും ഉണ്ടാകും. എന്നാല്‍ പിന്നീട് തിരക്കിപ്പോയാല്‍ മനസിലാകും ഇതിന്റെയൊക്കെ പിന്നിൽ യഥാര്‍ത്ഥത്തില്‍ റ്റെന്തെങ്കിലുമായിരുന്നെന്ന് .

അത്തരത്തിലൊരു സ്ത്രീയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഫ്ലാറ്റിന് എതിര്‍ വശത്തുള്ള ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും കണ്ട ഒരു കാഴ്ചയാണ് സ്ത്രീ വിഡിയോയിൽ വിവരിക്കുന്നത്. അനിരുദ്ധ ജോഷി എന്ന ഉപയോക്താവാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വിഡിയോ പങ്കുവെച്ചത്. 

'ഇന്നലെ രാത്രി ഉറക്കം വരാത്തതിനെ തുടര്‍ന്ന് ബാല്‍ക്കണയില്‍ കാറ്റുകൊണ്ടാനിറങ്ങിയതാണ്. അപ്പോഴാണ് ഇത് കാണുന്നത്...ആരാണ് ഇങ്ങനെ തുണി ഉണക്കാന്‍ ഇടുന്നത്. രാവിലെ എഴുന്നേറ്റു നോക്കുമ്പോഴാണ്  നൈറ്റി ഉണക്കാന്‍ ഇട്ടിരിക്കുകയാണെന്ന് മനസിലാകുന്നത്. ഇത് കണ്ട് പേടിച്ച് ഇന്നലെ രാത്രി മുഴുവന്‍ 'ഹനുമാന്‍ ചാലിസ്' പാടിയാണ് ഉറങ്ങിയത്.' - വിഡിയോയില്‍ സ്ത്രീ വിവരിച്ചു. 

തന്നെ തലേന്ന് പേടിപ്പിച്ച രൂപമെന്താണെന്ന് വ്യക്തമാക്കുന്ന സ്ത്രീയുടെ വിഡിയോ നിമിഷ നേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായി. രസകരമായ നിരവധി കമന്റുകളും വിഡിയോയ്ക്ക് താഴെ വന്നു. ഒരു ഹോട്ടലില്‍ വെച്ചുണ്ടായ അനുഭവത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഒരാളുടെ പ്രതികരണം. മുറിയിൽ ടൗവലില്‍ ചിമ്പാന്‍സിയെ ഉണ്ടാക്കി കിടക്കയ്ക്ക് മുകളില്‍ തൂക്കിയിരിക്കുകയായിരുന്നു. സ്ത്രീയുടെ അനുഭവം കേട്ടപ്പോൾ തനിക്ക് അതാണ് ഓർമ്മ വന്നതെന്നും കമന്റിൽ അവർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT