Life

അടുത്ത ഓസ്‌കര്‍ ഇവന് കിട്ടും; 'അന്തംവിട്ട' അഭിനയവുമായൊരു കുതിര, വീഡിയോ

ആദ്യമൊക്കെ പരിശിലകരും മറ്റ് ജീവനക്കാരും ഇത് കണ്ട് പേടിച്ചിരുന്നു. പിന്നീടാണ് ഇത് ജോലി ചെയ്യാതിരിക്കാനുള്ള ജിങ്ജാങിന്റെ വെറും തന്ത്രമാണെന്ന് മനസിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

ജോലി ചെയ്യാന്‍ മടിയുള്ള ഒരു കുതിര കാട്ടിക്കൂട്ടുന്ന പ്രകടനങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മടികൂടി രക്ഷയില്ലാതായ കുതിര അതില്‍നിന്ന് രക്ഷപ്പെടാന്‍ തെരഞ്ഞെടുത്ത ബുദ്ധിപരമായ നീക്കം കയ്യോടെ പിടികൂടിയിരിക്കുകയാണ് പരിശീലകന്‍. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. 

മെക്‌സിക്കോയിലെ ഒരു ക്ലബ്ബിലെ സവാരിക്കാരനാണ് നമ്മുടെയീ ഓസ്‌കര്‍ കുതിര. സവാരിക്കായി ഇവിടെ വേറെയും കുതിരകളുണ്ട്. എന്നാല്‍ ജിങ്ജാങ് എന്ന ഈ കുതിരയ്ക്ക് മാത്രം ഒരു പ്രത്യേകതയുണ്ട്. ഈയടുത്തായി സവാരിക്കായി ആര് അടുത്തെത്തിയാലും ജിങ്ജാങ്, എടുത്തടിച്ച പോലെ നിലത്തുവീഴും. 

എന്നിട്ട് ചത്തത് പോലെ അനക്കമില്ലാതെ ഒരു കിടപ്പാണ്. ചിലപ്പോള്‍ നാക്കൊക്കെ പുറത്ത് വരുന്ന രീതിയിലായിരിക്കും കിടപ്പ്. ആദ്യമൊക്കെ പരിശിലകരും മറ്റ് ജീവനക്കാരും ഇത് കണ്ട് പേടിച്ചിരുന്നു. പിന്നീടാണ് ഇത് ജോലി ചെയ്യാതിരിക്കാനുള്ള ജിങ്ജാങിന്റെ വെറും തന്ത്രമാണെന്ന് മനസിലായത്. ഇങ്ങനെയൊക്കെ അഭിനയിച്ച് തകര്‍ത്ത് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണെങ്കില്‍ അത്രയും സന്തോഷം എന്ന മട്ടിലാണ് ജിങ്ജാങിന്റെ പെരുമാറ്റം. 

കുതിരയുടെ ഈ സൂത്രപ്പണി കയ്യോടെ വീഡിയോ എടുത്തിരിക്കുകയാണ് പരിശീലകര്‍. ഈ കൗശലക്കാരന്‍ കുതിരക്ക് ഓസ്‌കാര്‍ വാങ്ങിക്കൊടുക്കണമെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത