Life

അതിവേ​ഗത്തിൽ കുതിച്ച് ബൈക്ക് ; ഇന്ധനടാങ്കിലിരുന്ന് യുവാവിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് പെൺകുട്ടിയുടെ 'സ്നേഹപ്രകടനം' ; വീഡിയോ വൈറൽ

ബൈക്കിന്റെ ഇന്ധന ടാങ്കിന്റെ മുകളിൽ,  യുവാവിന് അഭിമുഖമായിരുന്നാണ് യുവതിയുടെ അതിസാഹസികമായ 'സ്നേഹപ്രകടനം'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയിലെ തിരക്കേറിയ റോഡിൽ അതിവേ​ഗത്തിൽ ബൈക്കോടിക്കുന്ന യുവാവിനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ബൈക്കിന്റെ ഇന്ധന ടാങ്കിന്റെ മുകളിൽ,  യുവാവിന് അഭിമുഖമായിരുന്നാണ് യുവതിയുടെ അതിസാഹസികമായ 'സ്നേഹപ്രകടനം'. ദില്ലിയിലെ രജൗരി ഗാര്‍ഡന്‍ റോഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

നിരത്തിലെ കാറുകൾക്കിടയിലൂടെ വെട്ടിച്ചുപായുന്ന യുവാവിനെ കെട്ടിപ്പിടിച്ചിരിക്കുന്ന പെണ്‍കുട്ടി, യുവാവിന്റെ മുഖത്ത് ചുംബിക്കുകയും ചേര്‍ത്തു പിടിക്കുന്നതുമൊക്കെ ദൃശ്യങ്ങളിലുണ്ട്. ഹെല്‍മറ്റ് ധരിക്കാതെയാണ് ഇരുവരുടെയും ബൈക്ക് യാത്ര. പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്ന ഒരാളാണ് ഈ സാഹസികയാത്ര ചിത്രീകരിച്ചത്. 

റോഡ് നിയമങ്ങള്‍ക്ക് പുല്ലുവില നല്‍കിയുള്ള ഈ പ്രണയയാത്ര ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ ട്വീറ്ററിൽ ഷെയർ ചെയ്യുകയായിരുന്നു. ഇങ്ങനെയെങ്കില്‍ പുതിയ ട്രാഫിക്ക് നിയമങ്ങള്‍ വേണ്ടി വരുമെന്ന അടിക്കുറിപ്പോടെയാണ് പൊലീസുദ്യോഗസ്ഥന്റെ ട്വീറ്റ്. 

ദൃശ്യങ്ങളിലുള്ളവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ വിഡിയോ പുറത്തുവിടുന്നത് വഴി ഇവരെ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഴ അതിതീവ്രം; ശക്തമായ കാറ്റ്, ഇടിമിന്നൽ; 14 ജില്ലകളിലും മുന്നറിയിപ്പ്

44 കൊല്ലം പാലക്കാട്ടുകാരെ കൊതിപ്പിച്ച ‘കോച്ച് ഫാക്ടറി’: ചരിത്രവും വഞ്ചനകളും തുറന്നെഴുതി മുൻ എംപി എൻ എൻ കൃഷ്ണദാസ്

സ്വര്‍ണവില കുറഞ്ഞു; 1,05,000ന് മുകളില്‍ തന്നെ

സ്വകാര്യഭാഗം വികൃതമാക്കപ്പെട്ട നിലയില്‍ ; ലൈംഗികാതിക്രമത്തിൽ 15കാരി കൊലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

കനത്ത മഴ: എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പിഎസ് സിയും പരീക്ഷകള്‍ മാറ്റിവെച്ചു