Life

ആ മാനിന് എന്ത് സംഭവിച്ചു? അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ (വീഡിയോ)

ആ മാനിന് എന്ത് സംഭവിച്ചു? അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

വെള്ളം കുടിക്കാനെത്തുന്ന ജീവികളെ ജലശായത്തിൽ പതുങ്ങിക്കിടന്ന് പെട്ടെന്ന് ആക്രമിച്ച് കീഴ്പ്പെടുത്തിയാണ് മുതലകൾ ഇരകളാക്കാറുള്ളത്. മറുകരയിലേക്ക് നീന്തിക്കടക്കുന്ന മൃഗങ്ങളേയും മുതലകൾ ആക്രമിച്ച് കീഴ്പെടുത്താറുണ്ട്. ഇത്തരത്തിൽ മാനിനെ ആക്രമിച്ച് ഇരയാക്കാൻ ഒരു മുതല ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്.

തടാകക്കരയിൽ വെള്ളം കുടിക്കാനെത്തിയതായിരുന്നു മാൻ. പെട്ടെന്നാണ് വെള്ളത്തിൽ പതുങ്ങിക്കിടന്ന മുതല മാനിനെ ആക്രമിക്കാനായി അതിന് നേരെ കുതിച്ചത്. എന്നാൽ അതേ വേ​ഗതയിൽ തന്നെ, നിമിഷങ്ങൾക്കൊണ്ട് പിന്നിലേക്ക് ചാടിയ മാൻ തലനാരിഴയ്ക്കാണ് മുതലയുടെ പിടിയിൽ നിന്ന് തന്റെ ജീവൻ രക്ഷിച്ചെടുക്കുന്നത്. മുതല വീണ്ടും അടുത്ത ഇരയെ കാത്ത് വെള്ളത്തിൽ പതുങ്ങിക്കിടക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. എന്തായാലും അമ്പരപ്പിക്കുന്ന വേ​ഗതയിലാണ് മാനിന്റെ രക്ഷപ്പെടൽ.

2016 പകർത്തിയ ദൃശ്യമാണിത്. ഇത് വാട്സ് അണ്ടർ വാട്ടർ എന്ന ട്വിറ്റർ പേജിൽ പങ്കുവച്ചതോടെയാണ് വീണ്ടും ജനശ്രദ്ധ നേടിയത്. നിരവധിയാളുകളാണ് ​ദൃശ്യങ്ങൾ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ