Life

എട്ടുകാലിയെ കുടുക്കാന്‍ നോക്കി; കുടുങ്ങിയതാകട്ടെ യുവാവും(വീഡിയോ)

വീടിന്റെ ചുമരിന് മുകളില്‍ പ്രത്യക്ഷപ്പെട്ട എട്ടുകാലിയെ കുടുക്കാന്‍ നോക്കിയ യുവാവിന് കിട്ടിയ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മൂവായിരത്തിലധികം വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട എട്ടുകാലികള്‍ ലോകത്തുണ്ട്. നിറവും വലിപ്പവുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുന്ന ഇവ ചിലര്‍ക്ക് കൗതുകമാണെങ്കില്‍ പലര്‍ക്കും ഭയവുമാണ്.

വീടിന്റെ ചുമരിന് മുകളില്‍ പ്രത്യക്ഷപ്പെട്ട എട്ടുകാലിയെ കുടുക്കാന്‍ നോക്കിയ യുവാവിന് കിട്ടിയ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലാകുന്നത്.വീടിന്റെ ചുമരില്‍ എട്ടുകാലിയെ കണ്ടാല്‍ ആദ്യം അതിനെ കൊല്ലാനോ, അല്ലെങ്കില്‍ ഓടിക്കാനോ ആയിരിക്കും നമ്മളില്‍ പലരും ശ്രമിക്കുക.

എന്നാല്‍ മുകളിലെ ചുമരില്‍ ഇരിക്കുന്ന എട്ടുകാലിയെ പാത്രത്തിലാക്കാനായിരുന്നു യുവാവിന്റെ പദ്ധതി. പാത്രത്തിലേക്കെടുത്തതിന് ശേഷം എട്ടുകാലിയെ പാത്രത്തില്‍ നോക്കിയ യുവാവ് ഞെട്ടി. 

പാത്രത്തില്‍ എട്ടുകാലിയെ കാണാതെ അമ്പരന്ന യുവാവ് തൊട്ടടുത്ത നിമിഷം പിന്നെയും ഞെട്ടി. യുവാവിന്റെ മുഖത്ത് ഇരിക്കുകയാണ് ആ എട്ടുകാലി. പേടിച്ച് കരയുന്ന യുവാവിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

SCROLL FOR NEXT