പ്രണയവും പ്രണയനഷ്ടങ്ങളുമെല്ലാം സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്. പക്ഷേ നഷ്ടപ്പെട്ടുപോയ പ്രണയത്തെ സൗഹൃദമായി സൂക്ഷിക്കാനും പരസ്പര ബഹുമാനത്തോടെ വീണ്ടും പെരുമാറാനും അധികമാരും ആരും ശ്രമിക്കാറില്ല. ഇതിനിടെയാണ് വിവാഹത്തിന്റെ തലേന്ന് വരന്‍ മുന്‍കാമുകിക്ക് അയച്ച സന്ദേശം വൈറലാകുന്നത്.
വളരെയധികം സ്‌നേഹത്തോടെയും കരുതലോടെയും അയച്ച സന്ദേശം വായിക്കുന്നവരുടെ കണ്ണ് നനയിക്കും. ലെക്‌സ് എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ പേജില്‍ നിന്നാണ് ഹൃദയം തൊടുന്ന ഈ സന്ദേശം പുറത്തു വന്നത്. തന്റെ മുന്‍കാമുകനില്‍ നിന്നു ലഭിച്ച സന്ദേശം എന്നു പറഞ്ഞാണ് പേജില്‍ സന്ദേശം പങ്കുവച്ചത്. അടുത്ത ദിവസം വിവാഹിതനാകാന്‍ പോകുന്നതിനാലാണ് സന്ദേശമയയ്ക്കുന്നതെന്നും ഇത് തന്റെ ഭാവി വധുവിന് അറിയാമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.
''ഞാന്‍ നാളെ വിവാഹിതനാവുകയാണ്. അപ്പോള്‍ നിനക്ക് ഈ മെസേജ് അയക്കണമെന്നു തോന്നി. (ഇത് അയക്കുന്ന വിവരം എന്റെ ഭാവിവധുവിനും അറിയാം). എന്റെ ആദ്യപ്രണയിനിയായതിന് നന്ദി. എല്ലായ്‌പ്പോഴും എന്നെ പ്രചോദിപ്പിച്ചതിനും പ്രശ്‌നങ്ങളില്‍ നിന്ന് മുക്തനാക്കിയതിനും അസുഖബാധിതനായിരുന്നപ്പോഴും നിരാശപ്പെട്ടിരുന്നപ്പോഴും എന്റെ കാര്യങ്ങളില്‍ കരുതല്‍ കാണിച്ചതിനും നന്ദി. നമ്മള്‍ പ്രണയിച്ചിരുന്നപ്പോള്‍ കുട്ടികളായിരുന്നു എന്നെനിക്കറിയാം, പക്ഷേ അപ്പോഴും നീ എന്നെ പ്രണയം എന്തെന്ന് പഠിപ്പിച്ചു.
നിന്നെ ഭാര്യയായി ലഭിച്ചയാള്‍ ഭാഗ്യവാനാണ്, അദ്ദേഹം നിന്നോട് ഓരോദിവസവും സ്‌നേഹവും കരുണയും കാണിക്കുന്നുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീ അതര്‍ഹിക്കുന്നുണ്ട്. എങ്ങനെ മറ്റൊരാളെ സ്‌നേഹിക്കണം എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് നീ കാരണമാണ്. നീയാണ് എന്നെ പ്രണയം എന്തെന്നും എന്റെ ദേഷ്യത്തെ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്നും നിരാശയെ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്നുമെല്ലാം പഠിപ്പിച്ചത്. ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു. ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും നിറയട്ടെ.''- ഇങ്ങനെയായിരുന്നു യുവാവിന്റെ ട്വീറ്റ്.
ഇത്തരമൊരു മെസേജ് കിട്ടിയ താന്‍ തിരിച്ചു പ്രതികരിച്ചത് എങ്ങനെയാണെന്നും അവര്‍ പങ്കുവച്ചിട്ടുണ്ട്. ജീവിതത്തില്‍ പുതിയ അധ്യായം തുടങ്ങുന്ന മുന്‍കാമുകന് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ടുള്ള സന്ദേശമായിരുന്നു അത്.
'' ഞാന്‍ കരയുകയാണ്, ആദ്യം തന്നെ എല്ലാവിധ ഭാവുകളും നേരുന്നു. എനിക്കു നിന്നെ വേണമായിരുന്ന ഘട്ടങ്ങളില്‍ കൂടെ നിന്നതിന് നന്ദി. നിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി. നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ജീവിത പങ്കാളിയെ കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. നീ സന്തുഷ്ടനാണെന്ന് അറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിന്റെ പ്രതിശ്രുത വധു നല്ല മനസ്സിനുടമയാണ്. നിനക്കും നിന്റെ കുടുംബത്തിനും നല്ലതു മാത്രം നേരുന്നു.''- യുവതിയുടെ മറുപടി ഇങ്ങനെയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates