Life

മദ്യപിച്ചാല്‍ വാഹനം സ്റ്റാര്‍ട്ടാവില്ല, മദ്യപിച്ച ശേഷമുള്ള ഡ്രൈവിംഗ് തടയാന്‍ പുതിയ ഉപകരണം 

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ ഇനി ഊതിക്കുന്ന യന്ത്രം വേണമെന്നില്ല. കാരണം ഇനി ചെലപ്പോള്‍ ഇങ്ങനെയുള്ളവരെ റോഡില്‍ കാണാന്‍ കഴിയാതെയാവും

സമകാലിക മലയാളം ഡെസ്ക്

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ ഇനി ഊതിക്കുന്ന യന്ത്രം വേണമെന്നില്ല. കാരണം ഇനി ചെലപ്പോള്‍ ഇങ്ങനെയുള്ളവരെ റോഡില്‍ കാണാന്‍ കഴിയാതെയാവും. മദ്യപിച്ച് ഡ്രൈവിംഗ് സീറ്റിലിരുന്നാല്‍ വണ്ടി അനങ്ങില്ലെങ്കില്‍ പിന്നെങ്ങനെ ഇത്തരം വാഹനങ്ങള്‍ നിരത്തിലുണ്ടാകും? ഉത്തരാഖണ്ഡില്‍ ഗവേഷകര്‍ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് രൂപം നല്‍കികഴിഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചിട്ടാണ് വാഹനമോടിക്കാന്‍ എത്തുന്നതെങ്കില്‍ വാഹനം പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നതാണ് ഈ സാങ്കേതികവിദ്യയുടെ ദൗത്യം. 

അല്‍മോറയിലുള്ള ഉത്തരാഖണ്ഡ് റസിഡന്‍ഷ്യല്‍ സര്‍വകലാശാലയും ഹാല്‍ദ്വാനി ആസ്ഥാനമായുള്ള ആര്‍ഐ ഇന്‍സ്ട്രുമെന്റ്‌സ് ആന്‍ഡ് ഇന്നൊവേഷന്‍ ഇന്ത്യയും ചോര്‍ന്നാണ് ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമിക്കുമ്പോഴും ഡ്രൈവിംഗിനിടയില്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴുമൊക്കെ ഈ സാങ്കേതികവിദ്യ വാഹനത്തെ പ്രവര്‍ത്തനരഹിതമാക്കും. 

പാഴ്‌വസ്തുക്കളില്‍ നിന്നും പുല്ലില്‍ നിന്നുമായി ഉല്‍പാദിപ്പിച്ച ഗ്രഫീന്‍ എന്ന ഉല്‍പന്നത്തില്‍ നിന്നാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. വാഹനം ഓണ്‍ ആകണമെങ്കില്‍ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന വ്യക്തി വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഗ്രഫീന്‍ സെന്‍സറില്‍ ഊതണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഡ്രൈവറുടെ ശരീരത്തിലെ മദ്യത്തിന്റെ സാനിധ്യം പരിശോധിക്കപ്പെടും. മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള അളവിനേക്കാള്‍ കൂടുതലാണ് ഡ്രൈവറുടെ ശരീരത്തിലെ മദ്യത്തിന്റെ അളവെങ്കില്‍ വാഹനം പ്രവര്‍ത്തിക്കുകയില്ല. ഡ്രൈവര്‍ മറ്റാരുടെയെങ്കിലും സഹായത്താല്‍ ഗ്രഫീന്‍ സെന്‍സറില്‍ ഊതാന്‍ ശ്രമിച്ചാല്‍ ഇതില്‍ ഘടിപ്പിച്ചിട്ടുള്ള ഇന്‍ഫ്രാ റെഡ് ഫീച്ചര്‍ ഇത് കണ്ടെത്തും. ഈ സാഹചര്യത്തിലും വാഹനം പ്രവര്‍ത്തിക്കുകയില്ല. ഡ്രൈവറിന് ഉറക്കം വരുന്ന സാഹചര്യത്തിലും ഡ്രൈവറുടെ കണ്ണുകളുടെ ചലനം നിരീക്ഷിച്ച് സെന്‍സര്‍ ഇത് തിരിച്ചറിയുകയും ഒപ്പമുള്ള മറ്റ് യാത്രക്കാരെ അറിയിക്കുകയും ചെയ്യും. വാഹനം ഏതെങ്കിലും അപകടത്തില്‍ പെടുകയാണെങ്കില്‍ അഞ്ചു മുതല്‍ പത്ത് മിനിറ്റിനുള്ളില്‍ പോലീസ് നമ്പറിലേക്ക് ഈ ഉപകരണത്തില്‍ നിന്ന് കോള്‍ പോകുന്നതാണ്. 

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്ക്‌നോളജിയിലും പൂനെയിലെ ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷണ്‍ ഓഫ് ഇന്ത്യയിലും ഈ ഉല്‍പന്നം പരിശോദിക്കപ്പെടും. റോഡപകടം മൂലം മണികൂറില്‍ 16പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന ഈ കാലത്ത് ഇത്തരത്തിലൊരു ഉപകരണം വളരെ മികച്ച കണ്ടെത്തലാണെന്നാണ് വദഗ്ധരുടെ വിലയിരുത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍വില കുറച്ചു വര്‍ധിപ്പിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചു റാണി

രഞ്ജി ട്രോഫി: കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

'അവന്റെ സിനിമ, അവന്റെ അവാര്‍ഡ്, അവന്റെ നോട്ടം'; ലൈംഗിക കുറ്റവാളികളെ പോലും ആഘോഷിക്കാന്‍ മടിയില്ല; വിമര്‍ശിച്ച് ശ്രുതി ശരണ്യം

SCROLL FOR NEXT