Life

മൃഗശാലയില്‍ ചാടിച്ചാടി നടന്നില്ല: കംഗാരുവിനെ സന്ദര്‍ശകര്‍ കലെറിഞ്ഞ്കൊന്നു

തങ്ങളുടെ സൗകര്യവും ആനന്ദവും മാത്രം നോക്കുന്ന സ്വാര്‍ത്ഥമതികള്‍ മാത്രമാകും മനുഷ്യര്‍ ചിലപ്പോള്‍

സമകാലിക മലയാളം ഡെസ്ക്

നുഷ്യര്‍ ചിലപ്പോള്‍ അങ്ങനെയാണ്. തങ്ങളുടെ സൗകര്യവും ആനന്ദവും മാത്രം നോക്കുന്ന സ്വാര്‍ത്ഥമതികള്‍ മാത്രമാകും. സ്വന്തം വിനോദത്തിന് വേണ്ടി മറ്റ് ജീവികളെ ഉപയോഗപ്പെടുത്തും. അവരുടെ ജീവന് തന്നെ ഭീഷണിയാകും. മനുഷ്യരുടെ അത്തരത്തിലുള്ള ക്രൂരവിനോദത്തിന്റെ ഭാഗമായി ചൈനയിലെ മൃഗശാലയിലുള്ള ഒരു കംഗാരുവിന് അതിന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടു.

തെക്കു-കിഴക്കന്‍ ചൈനയിലെ മൃഗശാലയിലെ 12 വയസ് പ്രയമുള്ള പെണ്‍ കംഗാരുവാണ് മരണത്തിന് കീഴടങ്ങിയത്. സന്ദര്‍ശകര്‍ എത്തിയപ്പോള്‍ കംഗാരു ചാടാനോ ചലിക്കാനോ കൂട്ടാക്കാതെ അനക്കമില്ലാതെ കിടന്നതാണ് വിനയായത്. ആ സമയത്ത് ഇതിനെ എഴുന്നേല്‍പ്പിക്കാനും ചാടിപ്പിക്കാനുമായി സന്ദര്‍ശകര്‍ കല്ലുകളെടുത്ത് കംഗാരുവിന്റെ ശരീരത്തിലേക്ക് എറിഞ്ഞു. പിന്നീട് പരിക്കേറ്റ് ഏറെനാള്‍ കിടന്ന ശേഷമാണ് ഇതിന്റെ ജീവന്‍ നഷ്ടപ്പെട്ടത്. 

'ഏതാനും ചില യുവാക്കള്‍ കംഗാരുവിന് നേരെ കല്ലെറിയുന്നത് കണ്ടു. ഞങ്ങള്‍ ജനക്കൂട്ടത്തെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയും അവിടെ നിന്ന് പിരിച്ചുവിടുകയും ചെയ്തു. പക്ഷേ, പ്രദര്‍ശന സ്ഥലത്തുള്ള കല്ലുകളെല്ലാം ഞങ്ങള്‍ മാറ്റിയെങ്കിലും ആളുകള്‍ വേറെ സ്ഥലത്തുനിന്നും കല്ലുകളുമായി വരികയായിരുന്നു'- മൃഗശാലാ ജീവനക്കാരന്‍ പറഞ്ഞു.

മൃഗശാലാ ജീവനക്കാര്‍ കംഗാരുവിനെ ആളുകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തുമ്പോഴേക്കും അതിന്റെ കാല്‍പ്പാദത്തിന് പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ചികിത്സ കൊടുത്തെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവന്‍ രക്ഷിക്കാനായില്ല. ആളുകള്‍ എറിഞ്ഞ ഒരു കല്ല് കംഗാരുവിന്റെ വൃക്കകളിലാണ് ചെന്ന് വീണത്. ഇതോടെ വൃക്കയ്ക്ക് ക്ഷതം സംഭവിക്കുകയും ആന്തരിക രക്തസ്രാവമുണ്ടാവുകയും ചെയ്തു. 

പക്ഷേ ദുഖകരമായ സംഭവത്തിന് ശേഷവും ആളുകളുടെ മനോഭാവത്തിന് മാറ്റം വന്നിട്ടില്ല എന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായത്. എഴുന്നേറ്റ് ചാടിയില്ല എന്ന അതേ കാരണത്താല്‍ തന്നെ ജനക്കൂട്ടം വീണ്ടുമൊരു കംഗാരുവിനെ ആക്രമിച്ചു. പക്ഷേ അഞ്ച് വയസ് പ്രായമുള്ള ആ കംഗാരു പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. 

ഇതേതുടര്‍ന്ന് മൃഗശാലയില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും എല്ലായിടത്തും നിരീക്ഷണ കാമറകള്‍ ഘടിപ്പിക്കുകയും ചെയ്തിരിക്കുകയാണ് മൃഗശാല അധികൃതര്‍. ബോധവല്‍ക്കരണത്തിനായി ജീവന്‍ നഷ്ടപ്പെട്ട കംഗാരുവിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി, ടി കെ ​ഗോവിന്ദൻ പാർട്ടി വിട്ടു, തളിപ്പറമ്പിൽ പി കെ ശ്യാമളയ്ക്കെതിരെ സ്ഥാനാർഥി

തൃക്കാക്കരയില്‍ അഖില്‍ മാരാര്‍; മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരാളും ഇല്ല! ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇവര്‍

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി, വെള്ളിയാഴ്ച വരെ പരക്കെ മഴ; ഇടിമിന്നലിനും സാധ്യത

കെ- ടെറ്റ് അപേക്ഷ: കാലാവധി രണ്ടാമതും നീട്ടി നൽകി സർക്കാർ, പ്രമോഷൻ ലഭിക്കേണ്ട സർക്കാർ/എയ്ഡഡ് അധ്യാപകർക്കും ഈ കാറ്റഗറിയിൽ അപേക്ഷിക്കാം

SCROLL FOR NEXT