Life

വഞ്ചിച്ച ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ; മുട്ടന്‍ പണി കൊടുത്ത് യുവതി ; മധുര പ്രതികാരം

തന്നെയും മക്കളെയും വഞ്ചിച്ച മുന്‍ ഭര്‍ത്താവിനോട് പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചുവെന്ന്  ലീ

Author : സമകാലിക മലയാളം ഡെസ്ക്

പെന്‍സില്‍വാനിയ : വഞ്ചിച്ച ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ യുവതിയോട് കോടതി ആവശ്യപ്പെട്ടത് വന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍. പെന്‍സില്‍വാനിയ സ്വദേശിനിയായ ബ്രാന്റി ലീ എന്ന യുവതിക്കാണ് അത്യസാധാരണമായ അനുഭവമുണ്ടായത്. തന്നെ വഞ്ചിച്ച ഭര്‍ത്താവിന് എന്തുകാരണത്താലാണ് പണം നല്‍കേണ്ടതെന്ന് മനസ്സിലായില്ലെങ്കിലും കോടതി വിധി അനുസരിച്ചേ മതിയാകൂ എന്ന് ബ്രാന്റി ലീ മനസ്സിലാക്കി. ഇതോടെ ഭര്‍ത്താവിന് മുട്ടന്‍ പണി നല്‍കി പ്രതികാരം വീട്ടാനും യുവതി തീരുമാനിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബ്രാന്റി ലീ തന്റെ വിചിത്രമായ പ്രതികാരകഥ പങ്കുവച്ചത്.

ബ്രാന്റി ലീയുടെ ഭര്‍ത്താവ് ഒരിക്കല്‍ അയാളുടെ ആത്മാര്‍ഥ സുഹൃത്തിന്റെ ഭാര്യയ്‌ക്കൊപ്പം കിടക്ക പങ്കിട്ടു. എന്റെ വിവാഹത്തില്‍ പങ്കെടുത്ത വനിതയാണ് അവള്‍. എന്നെന്നും ഒപ്പമുണ്ടെന്ന് ഞാന്‍ അയാള്‍ക്ക് വാക്കു നല്‍കുന്നത് കണ്ടുകൊണ്ടു നിന്ന ആ സ്ത്രീയാണ് എന്റെ ഭര്‍ത്താവിനൊപ്പം കിടക്ക പങ്കിട്ടത്. ആ വിശ്വാസവഞ്ചന കലാശിച്ചത് എന്റെ വിവാഹമോചനത്തിലായിരുന്നുവെന്ന് ബ്രാന്റി ലീ പറഞ്ഞു.

എന്തൊക്കെയോ കാരണങ്ങളാല്‍ ഞാന്‍ ഭര്‍ത്താവിന് 7500 യുഎസ് ഡോളര്‍ ( 5,30,831 ഇന്ത്യന്‍ രൂപ) നല്‍കണമെന്ന് കോടതി വിധിച്ചു. കോടതി വിധി പാലിച്ചേ മതിയാകൂ. എങ്ങനെ നല്‍കും എന്ന ചിന്തയ്‌ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. രണ്ടുമക്കളുടെ അമ്മയായ താന്‍, തന്നെയും മക്കളെയും വഞ്ചിച്ച മുന്‍ ഭര്‍ത്താവിനോട് പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചുവെന്ന് ബ്രാന്റി ലീ പറഞ്ഞു. എങ്ങനെയൊക്കെയോ പണം സ്വരൂപിച്ച് ബാങ്കിലെത്തി.

ബാങ്കുദ്യോഗസ്ഥരോട് തന്റെ ജീവിതത്തില്‍ അനുഭവിച്ച അപമാനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. തന്റെ മനസ്സിലെ പദ്ധതിയെപ്പറ്റിയും വെളിപ്പെടുത്തി. യുവതിയുടെ സങ്കടം കേട്ട് മനസ്സലിഞ്ഞ ബാങ്കുദ്യോഗസ്ഥര്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നേറ്റു. കോടതി ഉത്തരവു പ്രകാരമുള്ള നഷ്ടപരിഹാരത്തുക ചില്ലറത്തുട്ടുകളായി നല്‍കിയാണ് ബാന്റി ലീ ഭര്‍ത്താവിനോട് പ്രതികാരം ചെയ്തത്. നാണയത്തുട്ടുകളടങ്ങിയ 10 പെട്ടികളാണ് ഇവര്‍ നല്‍കിയത്. 159 കിലോ ഭാരമുള്ള പെട്ടികളുമായായിരുന്നു ബ്രാന്റിലീ നല്‍കിയ നഷ്ടപരിഹാരത്തുക ഏറ്റുവാങ്ങിക്കൊണ്ട് വഞ്ചകനായ ഭര്‍ത്താവ് മടങ്ങിയത്.

ഡിവോഴ്‌സ്ഡ് എഎഫ് എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് യുവതി തന്റെ പ്രതികാര കഥ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. കഥ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ, നിരവധി പേര്‍ യുവതിയുടെ ബുദ്ധിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. നഷ്ടപരിഹാരത്തുക കിട്ടിയ ശേഷമുള്ള ഭര്‍ത്താവിന്റെ മുഖഭാവം കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്.

ബ്രാന്റി ലീയുടെ കുറിപ്പ് :

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT