Padayappa -Shooting site 
Idukki

പടയപ്പക്ക് എന്ത് ഷൂട്ടിങ്! തെലുങ്കു സിനിമയുടെ ലൊക്കേഷനിലേക്ക് 'മാസ്സ് എൻട്രി'

കുണ്ടള ഗോൾഫ് ക്ലബ്ബിൽ അജയ് ഭൂപതി ചിത്രത്തിന്റെ സെറ്റിലേക്കാണ് കാട്ടാനയെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

മൂന്നാർ: മൂന്നാറിലെ പ്രശസ്തമായ കുണ്ടള ഗോൾഫ് ക്ലബ്ബിൽ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ 'പടയപ്പ' എന്ന പ്രശസ്ത കാട്ടാനയുടെ അപ്രതീക്ഷിത സാന്നിധ്യം ഷൂട്ടിംഗ് പൂർണ്ണമായി നിർത്തിവെക്കാൻ കാരണമായി. വിഖ്യാത തെലുങ്ക് സംവിധായകൻ അജയ് ഭൂപതി സംവിധാനം ചെയ്യുന്ന 'ശ്രീനിവാസ മാങ്കപുരം' എന്ന പുതിയ സിനിമയുടെ ലൊക്കേഷനിലേക്കാണ് കൺകണ്ട സിനിമാ സ്റ്റൈലിൽ പടയപ്പയുടെ മാസ്സ് എൻട്രി ഉണ്ടായത്. പ്രധാന താരങ്ങളായ ഘട്ടമനേനി ജയകൃഷ്ണ, റാഷ തദാനി എന്നിവരടക്കമുള്ള വലിയൊരു സംഘം ലൊക്കേഷനിൽ ചിത്രീകരണത്തിൽ ഏർപ്പെട്ടിരിക്കെയാണ് കാട്ടാനയുടെ വരവ്.

സെറ്റിലേക്ക് ആന വരുന്നത് കണ്ട് ആശങ്കയിലായ താരങ്ങളും അണിയറപ്രവർത്തകരും വിലകൂടിയ കാമറകളും ഷൂട്ടിംഗ് ഉപകരണങ്ങളും ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഷൂട്ടിംഗ് സെറ്റിൽ കാട്ടാന കയറിയ വിവരമറിഞ്ഞ് വനം വകുപ്പിന്റെ ദ്രുതകർമ്മ സേന സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. വനപാലകർ പടയപ്പയെ ലൊക്കേഷനിൽ നിന്നും സുരക്ഷിതമായി കാട്ടിലേക്ക് തുരത്തിയ ശേഷമാണ് അണിയറപ്രവർത്തകർക്കും നാട്ടുകാർക്കും ശ്വാസം നേരെ വീണത്. ഒരാഴ്ചയായി കുണ്ടള, ചെണ്ടുവര, ചിറ്റുവര മേഖലകളിലാണ് പടയപ്പയുടെ സാന്നിധ്യമുള്ളത്

Sprinting a dramatic disruption across the entertainment sector, the iconic wild elephant popularly known as 'Padayappa' made an unexpected appearance at the Kundala Golf Club in Munnar, halting the shooting schedule of an upcoming Telugu movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും, അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു; എന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ല'

അയോധ്യ രാമക്ഷേത്ര സിഇഒ പദവി: അയ്യായിരത്തിലേറെ അപേക്ഷകര്‍; 18 പേരുടെ ചുരുക്കപ്പട്ടികയായി

എആര്‍ റഹ്മാന്റെ മകന്‍ സഞ്ചരിച്ച കാര്‍ ടാക്‌സിയുമായി കൂട്ടിയിടിച്ചു; അമീന് പരുക്ക്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 66 lottery result

സ്ഥലംമാറ്റ ഉത്തരവ് കിട്ടി; പഞ്ചായത്ത് യോഗത്തിനെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു