Shibu Baby John 
Idukki

ചിന്നക്കനാലിൽ നടപടി അനധികൃത റിസോർട്ടുകൾക്കും കയ്യേറ്റങ്ങൾക്കും എതിരെ മാത്രം: എല്ലാ നിർമ്മാണങ്ങളും പൊളിക്കില്ലെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ

സിപിഎമ്മിനെ തിരുത്തുന്നതിലും എളുപ്പം ആനയെ പറഞ്ഞ് മനസ്സിലാക്കലെന്നും പരിഹാസം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ വനംവകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് നടത്തുന്ന നടപടികൾ അനധികൃതമായി നിർമ്മിച്ചിട്ടുള്ള റിസോർട്ടുകൾക്കും സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾക്കും എതിരെ മാത്രമായിരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. മേഖലയിലെ എല്ലാ ഫെൻസിങ്ങുകളും പൊളിച്ചുനീക്കുമെന്നോ സാധാരണക്കാരുടെ നിർമ്മാണങ്ങൾ തകർക്കുമെന്നോ സർക്കാർ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ദുരന്തനിവാരണ നിയമം അനുസരിച്ചും കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലും ആനത്താരകൾ തടസ്സപ്പെടുത്തിയിരിക്കുന്ന കൃത്യമായ ഇടങ്ങൾ കണ്ടെത്തി അവ നീക്കം ചെയ്യുക എന്നത് മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. സാധാരണക്കാരായ ജനങ്ങളുടെയോ കർഷകരുടെയോ സ്വാഭാവിക ജീവിതത്തെ ബാധിക്കുന്ന നടപടികൾ ഉണ്ടാകില്ല. എന്നാൽ വന്യജീവി സഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് സർക്കാർ ഭൂമി കൈയേറി റിസോർട്ടുകൾ പണിതവർക്കും വൻതോതിൽ നിയമവിരുദ്ധ വേലികൾ കെട്ടിയവർക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദമായ മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി കോടതി തിരിച്ചയച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. കുറ്റപത്രത്തിൽ വളരെ ചുരുക്കം ചില തിരുത്തലുകൾ മാത്രമാണ് ആവശ്യമുള്ളത്. കോടതി ചൂണ്ടിക്കാട്ടിയ ന്യൂനതകൾ കൃത്യമായി പരിഹരിച്ച് പൂർണ്ണമായ കുറ്റപത്രം എത്രയും വേഗം കോടതിയിൽ പുനഃസമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

Clarifying the government's stance on the eviction drive in the high-range tourist corridor, Forest Minister Shibu Baby John affirmed in Idukki that strict enforcement will target exclusively illegal resorts and unauthorized encroachments in Chinnakkanal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

'തോൽവി, വിജയം അങ്ങനെ ഒന്നുമില്ല, ഓരോരുത്തർക്കും അത് വ്യത്യസതമായിരിക്കും'; സംവിധായകൻ റാം

ഷോട്പുട്ടിൽ ഇന്ത്യക്ക് വെങ്കലം, ടേബിൾ ടെന്നീസിലും

എക്‌സാലോജിക് തട്ടിപ്പില്‍ കോണ്‍ഗ്രസ് -സിപിഎം ഒത്തുകളി, ശ്രദ്ധതിരിക്കാന്‍ മുരളീധരനെ ലക്ഷ്യമിടുന്നു: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷൻ തിയറ്ററിൽ ചോർച്ച: മാനന്തവാടി മെഡിക്കൽ കോളജിൽ നേത്ര ശസ്ത്രക്രിയകൾ രണ്ടാഴ്ചയായി മുടങ്ങി