Rafiqul Islam & Sajada Khatun 
Kannur

സംശയരോഗത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; അസം സ്വദേശി അറസ്റ്റിൽ

കൊലപാതകത്തിന് ശേഷം സ്റ്റേഷനിൽ ഹാജരായ പ്രതിയെ കണ്ണവം പൊലീസ് കസ്റ്റഡിയിലെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ അസം സ്വദേശി പൊലീസിൽ കീഴടങ്ങി. അസം സ്വദേശിയായ റഫീജുൽ ഇസ്‌ലാം (29) ആണ് ഭാര്യ സജദ ഖാത്തുവിനെ (23) കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ചിറ്റാരിപ്പറമ്പിൽ ചെള്ളത്ത് വയലിലെ വാടകവീട്ടിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം സ്റ്റേഷനിൽ ഹാജരായ പ്രതിയെ കണ്ണവം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നും രാത്രിയിൽ ശബ്ദം കേട്ടിരുന്നതായും നാട്ടുകാർ പറയുന്നു. ചിറ്റാരിപ്പറമ്പിൽ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു റഫീജുൽ ഇസ്‌ലാം. കഴിഞ്ഞ ഒരാഴ്ചയായി ദമ്പതികൾ തമ്മിൽ കുടുംബവഴക്കും അസ്വാരസ്യങ്ങളും നിലനിന്നിരുന്നതായി അയൽവാസികൾ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയുമായി താൻ ഏറെക്കാലമായി അകൽച്ചയിലായിരുന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

കൊല ചെയ്യപ്പെട്ട സജദ ഖാത്തുവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷവും, ആസാമിൽ നിന്നും ബന്ധുക്കൾ എത്തിയതിനു ശേഷവും മൃതദേഹം വിട്ടുനൽകും. ദമ്പതികൾക്ക് രണ്ടര വയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട്. സംഭവത്തിൽ കണ്ണവം പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

A 29-year-old native of Assam, Rafiqul Islam, was arrested by the Kannavam police for allegedly strangling his 23-year-old wife Sajada Khatun to death over suspected infidelity at their rented house in Chittariparamba, Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അജിത് ഡോവലിനും മുൻ റോ മേധാവിക്കും എതിരായ പന്നുവിന്റെ പരാതി: ഇന്ത്യയ്ക്ക് യുഎസ് സമൻസ്

അന്ത്യ കർമ്മങ്ങൾ നടത്താൻ ഇടമില്ല, പ്രേമലതയ്ക്കായി വാതിൽ തുറന്ന് മസ്ജിദ്

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 3000 രൂപ, യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?

ഗോവ-മം​ഗളൂരു വന്ദേഭാരത് എക്സ്പ്രസ് ബെം​ഗളൂരുവിലേക്ക് നീട്ടി; സർവീസ് നവംബർ 13 മുതൽ

മ്യൂസിക് സ്പീക്കറില്‍ കഞ്ചാവ് കടത്ത്; ബംഗാള്‍ സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ പിടിയില്‍