Cot And Armchair Used By Sree Narayana Guru Handed Over To Jagannath Temple Thalassery 
Kannur

ശ്രീനാരായണഗുരു ഉപയോഗിച്ച കട്ടിലും ചാരുകസേരയും തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് സ്വന്തം

മഹാഘോഷയാത്രയോടെ ഏറ്റുവാങ്ങി വിശ്വാസികൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: ശ്രീനാരായണഗുരു തലശ്ശേരിയിൽ എത്തിയപ്പോൾ ഉപയോഗിച്ച കട്ടിലും ചാരുകസേരയും ഇനി ഗുരു സ്ഥാപിച്ച ജഗന്നാഥ ക്ഷേത്രത്തിന് സ്വന്തം. ഗുരുസ്മരണ നിറഞ്ഞ കട്ടിലും കസേരയും മഹാഘോഷയാത്രയായി ജഗന്നാഥ ക്ഷേത്രം ഭാരവാഹികളും ഗുരു വിശ്വാസികളും ചേർന്ന് ഏറ്റുവാങ്ങി.

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ പി ജയേന്ദ്രന്റെ വിൽപ്പത്ര പ്രകാരമാണ് ക്ഷേത്രത്തിന് ഇവ കൈമാറിയത്. സെപ്റ്റംബറിൽ അന്തരിച്ച ജയേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കട്ടിലും ചാരുകസേരയും വഹിച്ചുള്ള മഹാഘോഷയാത്രയും തുടർന്ന് ക്ഷേത്രത്തിൽ തിരുശേഷിപ്പ് സമർപ്പണ ചടങ്ങും സാംസ്കാരിക സമ്മേളനവും നടന്നു. ക്ഷേത്രത്തിലെ കർമ്മങ്ങൾക്ക് ശേഷം തിരുശേഷിപ്പുകൾ മ്യൂസിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മുറികളിൽ സൂക്ഷിക്കും.

നന്തിയിലെ വിരവഞ്ചേരി അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിന്ന് പകൽ രണ്ടോടെ ആരംഭിച്ച ഘോഷയാത്രയ്ക്ക് വഴിനീളെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. മാഹി മുനിസിപ്പൽ മൈതാനിയിൽ സ്വാഗത നൃത്തത്തോടെയാണ് ഘോഷയാത്രയെ വരവേറ്റത്. ഇവിടെ പുഷ്പാർച്ചനയും പായസദാനവും നടന്നു. വൈകിട്ട് ടെമ്പിൾ ഗേറ്റിൽ വാദ്യഘോഷങ്ങൾ, താലപ്പൊലി, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കാരായി രാജൻ എംഎൽഎ അധ്യക്ഷനായി. തലശ്ശേരി ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് പാംപ്ലാനി, ഗോകുലം ഗോപാലൻ, അരയാക്കണ്ടി സന്തോഷ്, ശിവഗിരി മഠത്തിലെ സന്യാസിമാരായ ധർമ്മചൈതന്യ സ്വാമികൾ, സുരേശ്വരാനന്ദ സ്വാമികൾ, സ്വാമി സുനിൽ ദാസ്, സ്വാമി പ്രേമാനന്ദ, അഡ്വ. കെ. സത്യൻ, രവീന്ദ്രൻ പൊയിലൂർ, എൻജിനീയർ ടി.വി. വസുമിത്രൻ, മേൽശാന്തി രാമചന്ദ്രൻ, കെ.പി. ബാലകൃഷ്ണൻ, സുരേഷ് ബാബു എടക്കോത്ത്, കെ.ആർ. മനോജ്, ടി.കെ. രാജൻ, സി. ചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ കെ.കെ. പ്രേമൻ മുളിയിൽനട, ശിൽപ്പി ഗുരുകുലം ബാബു കോഴിക്കോട് എന്നിവരെ ആദരിച്ചു.

A cot and an armchair used by Sree Narayana Guru during his visit to Thalassery were formally handed over to the historic Jagannath Temple—consecrated by the Guru himself—in a grand procession, fulfilling the will of late Devagiri College professor P. Jayendran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍

ആളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

മലമ്പുഴ ഉദ്യാനം ക്രിസ്മസിന് മുൻപ് തുറന്നുകൊടുക്കും; കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് 1080 രൂപയുടെ വര്‍ധന; 93,000ലേക്ക്

മിഷൻ ചക്കക്കൊമ്പന് നിർണ്ണായക തുടക്കം; കുങ്കിയാനകളായ വിക്രമും ഭരതും 30 അംഗ ആർആർടി സംഘവും ചിന്നക്കനാലിലെത്തി|VIDEO