KK Ragesh| Fake News Campaign 
Kannur

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ വ്യാജ വാർത്താ പ്രചരണം; പൊലീസിൽ പരാതി നൽകി ജില്ലാ സെക്രട്ടറിയേറ്റ്

വ്യാജ കാർഡുകൾ നിർമ്മിച്ച് വർഗീയ ചേരിതിരിവിനും വിദ്വേഷപ്രചരണത്തിനും ശ്രമമെന്ന് ആക്ഷേപം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെതിരെ സോഷ്യൽ മീഡിയയിലൂടെ ആസൂത്രിതമായി വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതി. വ്യാജ പ്രസ്താവനകൾ നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വർഗീയ ചേരിതിരിവും വിദ്വേഷവും സൃഷ്ടിക്കാൻ ജില്ലാ സെക്രട്ടറിയെ കരുവാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് കണ്ണൂർ ടൗൺ പൊലീസിന് പരാതി നൽകി.

കെ.കെ. രാഗേഷ് പറഞ്ഞെന്ന രീതിയിൽ തീർത്തും അസത്യവും അപകീർത്തികരവുമായ വ്യാജ കാർഡുകൾ (News Cards) നിർമ്മിച്ച് പ്രചരിപ്പിക്കുകയാണ് ചില സൈബർ ക്രിമിനലുകളെന്ന് സിപിഎം പരാതിയിൽ വ്യക്തമാക്കുന്നു. വർഗീയവിദ്വേഷം വളർത്തുന്ന തരത്തിലുള്ള വ്യാജ പ്രസ്താവനകളാണ് ചില പ്രവാസി ഹാൻഡിലുകളിൽ നിന്നും മറ്റ് ഐഡികളിൽ നിന്നും പുറത്തുവരുന്നത്. കെകെ രാഗേഷ് പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം ഡിസൈൻ ചെയ്ത് നിർമിച്ചാണ് പ്രചാരണം നടത്തുന്നത്.

പാർട്ടിയെ ജനങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്താനും മതപരമായ ചേരിതിരിവും വർഗീയ വിദ്വേഷവും ഉണ്ടാക്കാനുമാണ് ഇതിലൂടെ ഈ ക്രിമിനൽ സംഘങ്ങൾ ലക്ഷ്യമിടുന്നത് ഈ വിഷയത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വ്യാജ പ്രചരണങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് സി.പി.എം പരാതി കൈമാറിയിരിക്കുന്നത്. കണ്ണൂർ മാനന്തേരി സ്വദേശിയായ ജാവിദ് എന്നയാൾ ഉൾപ്പെടെയുള്ളവർ ഇത്തരം വ്യാജ സന്ദേശങ്ങൾ ആസൂത്രിതമായി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് സിപിഎം ആരോപിച്ചു വ്യാജ വാർത്തകളും സന്ദേശങ്ങളും നിർമിക്കുന്ന സൈബർ ക്രിമിനലുകൾക്കും അത് വിവിധ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകൾ വഴി പങ്കുവെച്ച് പ്രചരിപ്പിക്കുന്നവർക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സെക്രട്ടറിയറ്റ് പൊലീസിനോട് ആവശ്യപ്പെട്ടു

The CPI(M) Kannur District Secretariat has lodged an official police complaint with the Kannur Town Police against an organized cyber campaign spreading fake news targeting the party's District Secretary, K.K. Ragesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാങ്ചുക്കിന്റെ മോചനം, ധര്‍മേന്ദ്ര പ്രധാന്റെ രാജി, നീറ്റില്‍ ജീവനൊടുക്കിയവര്‍ക്ക് 1 കോടി നഷ്ടപരിഹാരം'; ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സിജെപി

'കലിപ്പ്' തീരാതെ ആരാധകര്‍; അര്‍ജന്റീനയില്‍ അക്രമസംഭവങ്ങള്‍, പൊലീസുമായി ഏറ്റുമുട്ടല്‍, വിഡിയോ

റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി; ജൂലൈ 3 മുതലുള്ള ബില്ലുകള്‍ക്ക് ബാധകം

ബാങ്ക് ജപ്തി ചെയ്ത വീടിനും സ്ഥലത്തിനും എന്ത് സംഭവിക്കും? ഉടമയ്ക്ക് തിരിച്ച് പിടിക്കാനാവില്ല, പുതിയ നിയമം പറയുന്നത്

നാടുകാണി ചുരം കയറി കുളിരു തൊടാം; പെൺപടയുടെ മസിനഗുഡി യാത്രകളിലും 'പ്രിയദർശിനി' വസന്തം