വിനോദ് 
Kannur

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി

അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

പഴയങ്ങാടി (കണ്ണൂര്‍): സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 5 മണിക്കായിരുന്നു അന്ത്യം. ബാലസംഘം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്‌ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം, ബാലസംഘം ജില്ലാ രക്ഷാധികാരി സെക്രട്ടറി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

മാടായിയില്‍ സിപിഎം സംഘടനാ പ്രവര്‍ത്തനം സജീവമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മാടായി പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചു. 2000 മുതല്‍ 14 വര്‍ഷക്കാലം സിപിഎം മാടായി ലോക്കല്‍ സെക്രട്ടറി ആയും കുറച്ച് കാലം സിപിഎം കുഞ്ഞിമംഗലം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായും ചുമതല നിര്‍വഹിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

CPM Madayi Area Secretary V Vinod Passes Away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി